Join Whatsapp Group. Join now!

അമേരിക്കൻ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ ശംനയെ അനുമോദിച്ചു

Shamna felicitated for her entry in the American Book of Records
മേൽപറമ്പ്: (my.kasargodvartha.com 13.10.2020) ഓൺലൈൻ പഠനത്തിൽ മികച്ച വിജയം നേടി അമേരിക്കൻ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ ഫാത്തിമത്ത് ശംനയെ ജിംഖാന മേല്പറമ്പ് അനുമോദിച്ചു. ഉപഹാരം ശംനയുടെ വസതിയിൽ വെച്ച് കാസർകോട് എം പി രാജ് മോഹൻ ഉണ്ണിത്താൻ കൈമാറി. 

ജിംഖാന മേൽപറമ്പ് ഭാരവാഹികളായ ശിഹാബ് കൈനോത്ത്, ബഷീർ മരവയൽ, നിസാർ, സലാം, അബൂബക്കർ തുരുത്തി, ഹസ്സൻ കുട്ടി, നാരായണൻ, നസീർ കെ വി ട്ടി, ഫൈസൽ ഉലൂജി, ഹനീഫ് മദീന, ഷാഫി വള്ളിയോട്, ദാവൂദ് കട്ടക്കാൽ, അനൂപ് എന്നിവർ പങ്കെടുത്തു.

35 ദിവസങ്ങൾ കൊണ്ട് 628 സർട്ടിഫിക്കറ്റുകളാണ് എം ബി എ ഒന്നാം വർഷ വിദ്യാർത്ഥിനി കൂടിയായ ശംന കരസ്ഥമാക്കിയത്. വിവിധ ഫോറിന്‍ യൂണിവേഴ്‌സിറ്റികളുടെ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ എം ഇ എസ് ഐമറ്റ് കൊച്ചി മാറന്‍പള്ളി കോളേജ് വഴിയാണ് പഠിച്ചത്. കാസർകോട്ടെ മേൽപറമ്പ് സ്വദേശി ശരീഫിന്റെയും ഫൗസിയയുടെയും മകളാണ് ശംന. ജിംഖാന മേൽപറമ്പ് അംഗം ഫസൽ റഹ്‌മാന്റെ സഹോദരി പുത്രിയാണ്.




ഫാതിമത്ത് ശംനയെ ജില്ലാ പഞ്ചായത്ത്‌ ഡിവിഷൻ മെമ്പർ സുഫൈജ അബൂബക്കർ അനുമോദിച്ചു

മേൽപറമ്പ്: വെറും 35 ദിവസത്തിനുള്ളിൽ 628 ക്ലാസ്സുകളിൽ പങ്കെടുത്ത് ഓൺലൈൻ വിദ്യാഭ്യാസത്തിലൂടെ വിപ്ലവം സൃഷ്ടിച്ച് അമേരിക്കൻ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി രാജ്യത്തിന് തന്നെ അഭിമാനമായി മാറിയ ശംനയെ ജില്ലാ പഞ്ചായത്ത്‌ ഡിവിഷൻ മെമ്പർ സുഫൈജ അബൂബക്കർ അനുമോദിച്ചു.

സ്നേഹോപഹാരം ചെമനാട് പഞ്ചായത്ത്‌ പ്രസിഡണ്ട്‌ കല്ലട്ര അബ്ദുൽ ഖാദ കൈമാറി .ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ ആഇശ സഹദുല്ല, മുസ്ലിം ലീഗ് വാർഡ് ജനറൽ സെക്രട്ടറി അബൂബക്കർ കടാങ്കോട്, യൂത്ത് ലീഗ് കൈനൊത്ത് - കടാങ്കോട് ശാഖ പ്രസിഡണ്ട്‌ ഫൈസൽ, റാഷിദ്‌, നിസാർ കൈനോത്ത്, ഷുഹൈബ് ചാത്തൻകൈ, ഫസ്‌ലു എഫ് ആർ തുടങ്ങിയവർ സംബന്ധിച്ചു.

Keywords: News, Kerala, Kasaragod, Shamna, Felicitated, Gymkhana, Melparamb, Shamna felicitated for her entry in the American Book of Records
 

Post a Comment