Join Whatsapp Group. Join now!

എസ്ഡിപിഐ ജില്ലാ സൈക്കിൾ പര്യടനം സമാപിച്ചു

SDPI cycle tour ended #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

തൃക്കരിപ്പൂർ: (my.kasargodvartha.com 11.10.2020) എസ്ഡിപിഐ ജില്ലാ സൈക്കിൾ പര്യടനം തൃക്കരിപ്പൂരിൽ സമാപിച്ചു. സമരം ചെയ്യുന്ന കർഷകർക്ക് പിന്തുണ അറിയിച്ചും ലഘുലേഖയിലൂടെ കർഷകരെ പുതിയ കേന്ദ്രസർക്കാർ കൊണ്ട് വന്ന നിയമത്തെ ബോധ്യപ്പെടുത്തി കൊണ്ടുമാണ് കഴിഞ്ഞ ദിവസം മഞ്ചേശ്വരത്ത് നിന്നും ആരംഭിച്ച സൈക്കിൾ പര്യടനം നടത്തിയത്. 

രാജ്യത്ത് ലക്ഷകണക്കിന് കർഷകർ ആത്മഹത്യ ചെയ്യുമ്പോൾ അത് കാണാതെ കുത്തകകൾക്കും അവരുടെ ദല്ലാളുമാർക്കും വേണ്ടിയാണ് കേന്ദ്ര സർക്കാർ നിയമ നിർമാണം നടത്തിയതെന്ന് സമാപന പരിപാടിയിൽ ജാഥ ക്യാപ്റ്റനും ജില്ലാ പ്രസിഡണ്ടുമായ എൻ യു അബ്ദുൽ സലാം പറഞ്ഞു.

Kasaragod, SDPI cycle tour ended

എസ്ഡിപിഐ നാഷണൽ ക്യാമ്പയിനായ ജാഗോ കിസാന്റെ ഭാഗമായാണ് ജില്ലാ സൈക്കിൾ പര്യടനം നടത്തിയത്. ജില്ലാ ജനറൽ സെക്രട്ടറി ഖാദർ അറഫ, മണ്ഡലം കമ്മിറ്റി അംഗം അഡ്വ മുഹമ്മദ് റിയാസ് സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് ഇഖ്ബാൽ ഹൊസങ്കടി, ജില്ലാ ട്രഷറർ സിദ്ദീഖ് പെർള, മണ്ഡലം പ്രസിഡണ്ട് പി ലിയാഖത്തലി, മണ്ഡലം വൈസ് പ്രസിഡണ്ട് മുഹമ്മദ് മാവിലാടം, സെക്രട്ടറി മൊയ്തു തൈക്കടപ്പും സംബന്ധിച്ചു




Keywords: Kerala, News, Sdpi, Political party, Cycle, Central government, Farmers, SDPI cycle tour ended

Post a Comment