Join Whatsapp Group. Join now!

സൗദി സാമൂഹ്യ സുരക്ഷാ പദ്ധതി 2021 വര്‍ഷത്തെ പ്രചാരണ ക്യാമ്പയിന് കെഎംസിസി ജിദ്ദ കാസര്‍കോട് ജില്ലാ കമ്മിറ്റി തുടക്കം കുറിച്ചു

Saudi Social Security Scheme KMCC Jeddah Kasaragod District Committee was inaugurated.

ജിദ്ദ: (my.kasargodvartha.com 25.10.2020) സൗദി കെഎംസിസി സാമൂഹ്യ സുരക്ഷാ പദ്ധതി 2021 വര്‍ഷത്തെ പ്രചാരണ ക്യാമ്പയിന് കെഎംസിസി ജിദ്ദ കാസര്‍കോട് ജില്ലാ കമ്മിറ്റി തുടക്കം കുറിച്ചു. 

സുരക്ഷാ സ്‌കീമില്‍ അംഗങ്ങളായിരിക്കെ റിയാദില്‍ മരണപ്പെട്ട കാസര്‍കോട് ജില്ലക്കാരായ  മധൂര്‍ സ്വദേശിയുടെയും ഉദുമ സ്വദേശിയുടെയും ജിദ്ദയില്‍ മരണപ്പെട്ട ആലംപാടി സ്വദേശിയുടെയും കുടുബത്തിന് കഴിഞ്ഞ ആഴ്ച്ച കാസര്‍കോട് വെച്ച് നടന്ന ചടങ്ങില്‍ വെച്ചും വിഹിതം കൈമാറിയിരുന്നു.



അനാകിസ് മാര്‍സിന്‍ പ്ലാസയില്‍ നടന്ന ചടങ്ങില്‍ പ്രസിഡണ്ട് ഹസന്‍ ബത്തേരി സീനിയര്‍ വൈസ് പ്രസിഡണ്ട് റഹീം പള്ളിക്കരക്ക് ഫോം നല്‍കി ഉദ്ഘാടനം ചെയ്തു. അബ്ദുല്ല ഹിറ്റാച്ചി സ്വാഗതം പറഞ്ഞു. 

സുരക്ഷാ പദ്ധതിക്ക് കീഴില്‍ പ്രവാസിയായിരിക്കെ മരണമടഞ്ഞവരുടെ ബന്ധുക്കള്‍ക്ക് കഴിഞ്ഞ ഏഴു വര്‍ഷങ്ങളിലായി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇരുപത് കോടിയിലേറെ രൂപയുടെ മരണാനന്തര ധനസഹായം വിതരണം ചെയ്തിട്ടുണ്ട്. മാരക രോഗങ്ങള്‍ക്ക് ചികിത്സാ ആനുകൂല്യങ്ങളും പദ്ധതി നിയമാവലി അനുസരിച്ച് വിതരണം ചെയ്തിട്ടുണ്ട്. 2020 വര്‍ഷത്തില്‍ പദ്ധതിയില്‍ അംഗമായിരിക്കെ മരണപ്പെട്ട കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ക്കും കോവിഡ് മൂലം ജീവന്‍ നഷ്ടമായ ഇരുപത്തിമൂന്നുപേരടക്കം 82 ഓളം പേരുടെ ബന്ധുക്കള്‍ക്ക് ഇക്കഴിഞ്ഞ മാസം പാണക്കാട് നടന്ന ചടങ്ങില്‍ വെച്ച് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അഞ്ചരകോടി രൂപയുടെ മരണാനന്തര സഹായം വിതരണം ചെയ്തിരുന്നു.

ചടങ്ങിൽ ഇബ്റാഹീം, ഖാദര്‍ ചെര്‍ക്കള, കെഎം ഇര്‍ശാദ്, ബശീര്‍ മവ്വല്‍, സഫീര്‍ തൃക്കരിപ്പൂര്‍, ഹമീദ് ഇച്ചിലംകോട്, മുഹമ്മദലി ഹൊസങ്കടി, സമീര്‍ ചേരങ്കൈ, യാസീന്‍ ചിത്താരി തുടങ്ങിയവര്‍ സംബന്ധിച്ചു. ജലീല്‍ ചെര്‍ക്കള നന്ദി പറഞ്ഞു.


Keywords: News, Gulf, KMCC,  Saudi Social Security Scheme KMCC Jeddah Kasaragod District Committee was inaugurated.

 

Post a Comment