Join Whatsapp Group. Join now!

'റദ്ദുച്ച കാരുണ്യത്തിന്റെ കെടാവിളക്ക്; മഞ്ചേശ്വരത്തിന്റെ മുക്കിലും മൂലയിലും വികസനമെത്തിക്കാൻ ശ്രദ്ധ ചെലുത്തി'

'Radducha is a beacon of mercy; Focused on development in every nook and corner of Manjeshwar'
ദുബൈ: (my.kasargodvartha.com 25.10.2020) മുൻ എം എൽ എ പി ബി അബ്ദുർ റസാഖ് (റദ്ദുച്ച) കാരുണ്യത്തിന്റെ കെടാവിളക്കായിരുന്നെന്ന് മുസ്ലിം ലീഗ് ദേശീയ നിർവ്വാഹക സമിതി അംഗം യഹ്‌യ തളങ്കര അഭിപ്രായപ്പെട്ടു. അബ്ദുർ റസാഖിന്റെ രണ്ടാം ചരമവാർഷികത്തിൽ ദുബൈ കെ എം സി സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി നടത്തിയ ഓൺലൈൻ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകായായിരുന്നു അദ്ദേഹം. 



എം എൽ എ ആയിരിക്കെ മഞ്ചേശ്വരത്തിന്റെ ഓരോ മുക്കിലും മൂലയിലും വരെ വികസനമെത്തിക്കാൻ ശ്രദ്ധ ചെലുത്തിയ റദ്ദുച്ച കേരളം ദർശിച്ച ഏറ്റവും മികച്ച നിയമസഭാസാമാജികരിൽ ഒരാളായിരുന്നു എന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി കെ ഫിറോസ് അനുസ്മരിച്ചു.

ദുബൈ കെ എം സി സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് അയ്യൂബ് ഉറുമി അധ്യക്ഷത വഹിച്ചു. മഹ്‌മൂദ്‌ ഹാജി പൈവളികെ പ്രാർത്ഥന നടത്തി. എം സി ഖമറുദ്ദീൻ എം എൽ എ, ഇബ്‌റാഹിം എളേറ്റിൽ, ടി എ മൂസ, എം അബ്ബാസ്, എ കെ എം അശ്‌റഫ് , അഷ്‌റഫ് കർള, എ കെ ആരിഫ്, പി ബി ശഫീഖ്, ഹംസ തൊട്ടി, അഡ്വ. സാജിദ് അബൂബക്കർ, ഹനീഫ് ചെർക്കള, അഡ്വ. ഇബ്‌റാഹിം ഖലീൽ, ഹനീഫ് കൽമാട്ട, സലാം കന്യപ്പാടി, ഹനീഫ് ടി ആർ, ഫൈസൽ മുഹ്സിൻ, റസാഖ് അയ്യൂർ, ഇർശാദ് മൊഗ്രാൽ, മൻസൂർ മർത്യ, ഫൈസൽ പട്ടേൽ, ഇസ്മാഈൽ നാലാം വാതുക്കൽ, ശബീർ കൈതക്കാട്, സുബൈർ കുബണൂർ, അശ്‌റഫ് ബായാർ, സലാം പടലടുക്ക, അലി സാഗ്, സൈഫുദ്ദീൻ കെ എം മൊഗ്രാൽ, മുനീർ ബേരികെ, യൂസുഫ് ഷേണി, ആസിഫ് ഹൊസങ്കടി, അമാൻ തലേക്കള, ശകീർ കുമ്പള, സെഡ് എ മൊഗ്രാൽ, ശബീർ കിഴൂർ, ബശീർ പള്ളിക്കര, സത്താർ ആലംപാടി, ബി എം മുസ്തഫ, ഗോൾഡൻ റഹ്‌മാൻ, അഡ്വ. കരീം പൂന, റസാഖ് കലേട്ടി, മൊയ്‌ദീൻ ബായാർ, അബ്ബാസ് ബദ്‌രിയ നഗർ, ഹാരിസ് പാവൂർ, സഫ്‌വാൻ അണങ്കൂർ, സുഹൈൽ കോപ്പ, സ്വാദിഖ് ചിനാല, ഹാഷിം മഠത്തിൽ, ജംഷീർ മൊഗ്രാൽ, സകരിയ അട്ക്ക, ജബ്ബാർ ബൈദല, സലിം സന, അഷ്‌റഫ് ഷേണി, അശ്റഫ് ഉളുവാർ, റസാഖ് പാത്തൂർ, മുസ്തഫ പാനങ്കൈ, അബ്ബാസ് മീഞ്ച, മൻസൂർ ആനക്കൽ, അസീസ് സാഗ്, മുനീർ ഉറുമി, ഇബ്രാഹിം നൽക, റസാഖ് ബന്തിയോട്, അശ്ഫാഖ്‌ കറോഡ, ഇബ്‌റാഹിം ബാജൂരി, മുഹമ്മദ് കളായി, ഫൈസൽ കടമ്പാർ തുടങ്ങിയവർ സംബന്ധിച്ചു. ഹസൻ കുദുവ, അഷ്‌റഫ് ഷേണി എന്നിവർ അനുസ്മരണ ഗാനാലാപനം നടത്തി. ഡോ. ഇസ്മാഈൽ മൊഗ്രാൽ സ്വാഗതവും ഇബ്‌റാഹിം ബേരികെ നന്ദിയും പറഞ്ഞു.



Keywords: Gulf, News, Dubai,  'Radducha is a beacon of mercy; Focused on development in every nook and corner of Manjeshwar'
 

Post a Comment