Join Whatsapp Group. Join now!

ബിടിക് വുമൺസ് കോളേജിൽ 'റബീഉൽ ഫുനൂൻ - 20' മീലാദ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു

Rabiul Funoon - 20 'Milad Fest Inaugurated At BTIC Women's College#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാഞ്ഞങ്ങാട്: (my.kasargodvartha.com 22.10.2020) സൗത്ത് ചിത്താരി ബാഫഖി തങ്ങൾ ഇസ്ലാമിക് സെൻ്ററിന് കീഴിലെ ബിടിക് വുമൺസ് കോളേജിൽ 'റബീഉൽ ഫുനൂൻ - 20' മീലാദ് ഫെസ്റ്റിൻ്റെ ഉദ്ഘാടനവും പുതുതായി തെരഞ്ഞെടുക്കപ്പെട്ട യൂണിയൻ ഭാരവാഹികളുടെ സത്യപ്രതിജ്ഞയും നടന്നു.

മാനേജിങ് കമ്മിറ്റി ട്രഷറർ ശറഫുദ്ദീൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൾ ജാബിർ ഹുദവി തൃക്കരിപ്പൂർ അധ്യക്ഷത വഹിച്ചു. പ്രശസ്ത ഗായകൻ കണ്ണൂർ മമ്മാലി, യുവ കവയത്രി ഫാത്തിമത്തുൽ വഹീദ, നീറ്റ് റാങ്ക് ജേതാക്കളായ ആയിശത്ത് ഫർസാന കെ തൃക്കരിപ്പൂർ, അമീന മുഹമ്മദ് അജാനൂർ കൊളവയൽ എന്നിവർ അതിഥികളായി. 

BTIC Women's College

വഫിയ്യ യൂണിയൻ ഭാരവാഹികളുടെ ലിസ്റ്റ് ഫാത്തിമ സഹല പ്രഖ്യാപിച്ചു. ആയിശ ഹിബ മുഹമ്മദ് ബല്ലാക്കടപ്പുറം ഖിറാഅത്ത് നടത്തി. ക്യാമ്പസ് ലീഡർ ഫാത്തിമത്ത് സബാഹ് സൗത്ത് ചിത്താരി സ്വാഗതവും യൂണിയൻ ചെയർമാൻ ആലിയത്ത് ഹാമിദ മഡിയൻ നന്ദിയും പറഞ്ഞു.

കാമ്പസ് യൂണിയൻ ഭാരവാഹികൾ: ഫാത്തിമത്ത് സബാഹ് സൗത്ത് ചിത്താരി (ക്യാമ്പസ് ലീഡർ) ആസിയത്ത് റുബാന (അസി. ലീഡർ) ആലിയത്തുൽ ഹാമിദ മഡിയൻ (ചെയർമാൻ) ഫാത്തിമത്ത് ശൈമ, ഫാത്തിമത്ത് അഫ്രീദ (വൈസ് ചെയർമാൻ) ആയിശത്ത് ഹിബ മുഹമ്മദ് ബല്ലാക്കടപ്പുറം (ജന. കൺവീനർ) ആയിശ എ ആർ, ഫാത്തിമത്ത് സഫ്‌റീന പി കെ (ജോ. കൺവീനർ) അസ്മാബി യു വി (ട്രഷറർ).


Keywords:  Kerala, News, Kasaragod, Kanhangad, Women's college, Nabidhinam, Meelad Fest, Rabiul Funoon - 20 'Milad Fest Inaugurated At BTIC Women's College.

Post a Comment