Join Whatsapp Group. Join now!

പട്‌ല കുടുംബക്ഷേമ ഉപകേന്ദ്രം ഉദ്ഘാടനം ചെയ്തു

പട്‌ല കുടുംബക്ഷേമ ഉപകേന്ദ്രം ഉദ്ഘാടനം ചെയ്തു

പട്‌ല: my.kasargodvartha.com 12.10.2020) പട്‌ല കുടുംബക്ഷേമ ഉപകേന്ദ്രം ഉദ്ഘാടനം ചെയ്തു. വിപുലമായ സൗകര്യങ്ങളോടെ പുനര്‍നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പട്‌ല കുടുംബക്ഷേമ ഉപകേന്ദ്രത്തിന്റെ ഉദ്ഘാടനം കോവിഡ് പ്രൊട്ടോകോൾ പാലിച്ച് എഫ് ഡബ്ലു സി പരിസരത്ത് വെച്ച് നടന്ന ലളിതമായ ചടങ്ങില്‍ കാസര്‍കോട് എം എല്‍ എ ശ്രീ എന്‍ എ നെല്ലിക്കുന്ന് നിര്‍വ്വഹിച്ചു.



1970 ല്‍ സ്ഥാപിതമായ ഈ ആരോഗ്യ കേന്ദ്രം പുനര്‍നിര്‍മ്മാണം നടത്തിയത് എം എല്‍ എ എന്‍ എ നെല്ലിക്കുന്നിന്റെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ്. പട്‌ല കുടുംബക്ഷേമ ഉപകേന്ദ്രത്തെ മികച്ച സൗകര്യങ്ങളോടുകൂടിയ ആരോഗ്യ കേന്ദ്രമായി ഉയര്‍ത്താനുള്ള നാട്ടുകാരുടെ ശ്രമങ്ങള്‍ക്ക് ഇനിയും എം എല്‍ എ എന്ന നിലയില്‍ തന്റെ ഭാഗത്തു നിന്നും പൂര്‍ണ്ണമായ പിന്തുണയുണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ മധൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് മാലതി സുരേഷ് അദ്ധ്യക്ഷത വഹിച്ചു. മധൂര്‍ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേര്‍സന്‍ പുഷ്പ, വാര്‍ഡ് മെമ്പര്‍ എം എ മജീദ്, പി അബ്ദുര്‍ റഹ് മാന്‍ ഹാജി, പഞ്ചായത്ത് മെഡികല്‍ ഓഫീസര്‍ ഡോക്ടര്‍ സന്ധ്യ, പട്‌ല ഗവ ഹൈസ്‌കൂള്‍ പ്രാധാനധ്യാപകന്‍ പ്രദീപ്, പി ടി എ പ്രസിഡണ്ട് എച്ച് കെ അബ്ദുര്‍ റഹ് മാന്‍, സീഡ് ചെയര്‍മാന്‍ എം കെ ഹാരിസ്, ജൂനിയര്‍ പബ്ബിക് ഹെല്‍ത് നേഴ്‌സ് ശോഭ രാമചന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.


Keywords: Kerala, News, Kasaragod, Patla, Inaugurated, COVID Protocol, MLA,  Patla Family Welfare Sub Center inaugurated
 

Post a Comment