Join Whatsapp Group. Join now!

മൈ പട്ല: മത്സര വിജയികള്‍ക്ക് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ സമ്മാനവിതരണം നടത്തി

My Patla: NA Nellikunnu MLA distributed prizes to the winners of the competition#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

പട്ല: (my.kasargodvartha.com 10.10.2020) പട്ലയുടെ സ്വന്തം വെബ് ഇടമായ മൈ പട്ല ഡോട്ട് കോം ഇക്കഴിഞ്ഞ ഓണത്തിന് ഓണപ്പൊലിമ എന്ന ബാനറില്‍ ജി എച്ച് എസ് എസ് പട്ലയിലെ 400 ഓളം വിദ്യാര്‍ഥികളില്‍ മാറ്റുരച്ച സര്‍ഗ്ഗസൃഷ്ടിയിലെ വിജയികള്‍ക്ക് എം എല്‍ എ എന്‍ എ നെല്ലിക്കുന്ന് സമ്മാനം വിതരണം ചെയ്തു, മൈ പട്ല ഡോട്ട് കോം ലോഗോ ആലേഖനം ചെയ്ത ട്രോഫിയും മുദ്രണം ചെയ്ത സര്‍ട്ടിഫിക്കറ്റുമാണ് സമ്മാനം. 



കോവിഡ് കവര്‍ന്നെടുത്ത സൈ്വര്യജീവിതത്തില്‍ പകച്ചുപോയ കുട്ടികളുടെ കുരുന്നു മനസ്സില്‍ ഉല്ലാസത്തിന്റെയും ആവേശത്തിന്റെയും നിറമഴ  പെയ്യിക്കാനും ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാനും ഇത്തരം ഓണ്‍ലൈന്‍ മത്സരം ഏറെ ഗുണം ചെയ്യുമെന്നും എം എല്‍ എ അഭിപ്രായപ്പെട്ടു.

കോവിഡ് പ്രോട്ടോക്കോള്‍ പരിമിതിയില്‍ നടന്ന ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ എം എ മജീദ്, മധൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് മാലതി സുരേഷ്,  എം.കെ. ഹാരിസ്, മൈ പട്ല ഡോട്ട് കോം കോര്‍ഡിനേറ്റര്‍ ഇഖ്ബാല്‍, സമീര്‍ എം പി മറ്റു സാമൂഹ്യ സാംസകാരിക വിദ്യാഭ്യാസ, രാഷ്ട്രീയ മേഖലയിലെ പ്രമുഖരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.


Keywords: News, Kerala, Kasaragod, Patla, My Patla: NA Nellikunnu MLA distributed prizes to the winners of the competition
 

Post a Comment