കാസര്‍കോട്: (my.kasargodvartha.com 26.10.2020) ജില്ലയിലെ ആരോഗ്യ മേഖലയോടുള്ള അവഗണനക്കെതിരെ ഒക്ടോബര്‍ 28 ന് ജില്ലയിലെ നൂറ് കേന്ദ്രങ്ങളില്‍ ജനപ്രതിനിധികളുടെ ധര്‍ണ്ണ നടത്താന്‍ മുസ്ലിം ലീഗ് ജില്ലാ നേതൃ യോഗം തീരുമാനിച്ചു.
ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ ആവശ്യമായ ഡോക്ടര്‍മാരെയും ജീവനക്കാരെയും നിയമിക്കുക, ഐ സി യു, വെന്റിലേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കുക, ടാറ്റ നിര്‍മ്മിച്ച് നല്‍കിയ കോവിഡ് ആശുപത്രി പ്രവര്‍ത്തനം ആരംഭിക്കുക, കോവിഡ് ബാധിതര്‍ക്ക് വിദഗ്ധ ചികിത്സക്ക് സൗകര്യം ഏര്‍പ്പെടുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ്ണ നടത്തുന്നത്.
മഞ്ചേശ്വരം മുതല്‍ തൃക്കരിപ്പൂര്‍ വരെയുള്ള നിയോജക മണ്ഡലങ്ങളില്‍ 28ന് വൈകിട്ട് 4 മണിക്ക് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മുസ്ലിം ലീഗ് ജനപ്രതിനിധികളാണ് ധര്‍ണ്ണ നടത്തുന്നത്. ജില്ലാ പ്രസിഡണ്ട് ടി ഇ അബ്ദുല്ല അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ അബ്ദുര്‍ റഹ് മാന്‍ സ്വാഗതം പറഞ്ഞു. കല്ലട്ര മാഹിന്‍ ഹാജി, എം സി ഖമറുദ്ദീന്‍ എം എല്‍ എ, എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, ഹമീദലി, അസീസ് മരിക്കെ, കെ മുഹമ്മദ് കുഞ്ഞി, വി പി അബ്ദുല്‍ ഖാദര്‍, വി കെ ബാവ, പി എം മുനീര്‍ ഹാജി, മൂസ ബി ചെര്‍ക്കള സംസാരിച്ചു.
Keywords: News, Kerala, Protest, Kasaragod, Kallatra Mahin Haji, MLA, MP, Muslim League MPs will hold protest dharnas in 100 centres