Join Whatsapp Group. Join now!

മേല്‍പറമ്പിലെ മുഹമ്മദ് കുഞ്ഞി ഹാജി നിര്യാതനായി

മേൽപറമ്പിലെ കാറ്കാരൻ മുഹമ്മദ് കുഞ്ഞി ഹാജി (79) നിര്യാതനായി Muhammad Kunji Haji of Melparamb passed away
മേൽപറമ്പ്: (my.kasargodvartha.com 04.10.2020) പൗരപ്രമുഖൻ മേൽപറമ്പ് ജുമാ മസ്ജിദിന് മുൻവശത്തെ കാറുകാരൻ മുഹമ്മദ് കുഞ്ഞി ഹാജി (79) നിര്യാതനായി. മമ്മുട്ടി അബ്ദുല്ല - ബീഫാത്വിമ ദമ്പതികളുടെ മകനാണ്. മുൻ എം പി ഹമീദലി ഷംനാട് നാദാപുരം എം എൽ എയായിരുന്ന സമയത്ത് അദ്ദേഹത്തിന്റെ ഡ്രൈവറായിരുന്നു. പിന്നീട് മേൽപറമ്പിൽ ടാക്സി ഓടിച്ചിരുന്നു. മേൽപറമ്പ ഖത്വീബ് എം എ അബ്ദുൽ ഖാദർ മുസ്‌ലിയാർ ഉൾപ്പടെയുള്ളവരുടെ ഡ്രൈവറായി സേവനമനുഷ്ഠിച്ചിരുന്നു. അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.

ഭാര്യ: ബീവി. മക്കൾ: അത്തർ, ലത്തീഫ്, ശരീഫ്, ഫാത്തിമ, ആഇഷ, പരേതനായ അബ്ദുല്ല (കളനാട്).

സഹോദരങ്ങൾ: ഖദീജ, ആസിയ, പരേതരായ കല്ലട്ര ഹസൈനാർ, മറിയം, സൈനബ.

ഏതാനും വർഷങ്ങളായി ഒരുവങ്കരയിലാണ് താമസം.

News, Kerala, Obituary,  Muhammad Kunji Haji of Melparamb passed away



Keywords: News, Kerala, Obituary,  Muhammad Kunji Haji of Melparamb passed away

Post a Comment