Join Whatsapp Group. Join now!

കുഡ്‌ലു സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം എരിയാലിൽ നിർമ്മിക്കണം; ഇ വൈ സി സി റവന്യൂ മന്ത്രിക്ക് നിവേദനം നൽകി

Kudlu Smart Village Office Building to be constructed in Erial; EYCC submitted the petition to Revenue Minister #കേരളവാർത്തകൾ #ന്യൂസ്റൂം #Heloന്യൂസ് #
കാസർകോട്: (my.kasargodvartha.com 16.10.2020) കുഡ്‌ലു വില്ലേജ് ഓഫീസ് സ്മാർട്ട് വില്ലേജ് ഓഫീസ് ആക്കി മാറ്റാൻ തീരുമാനിച്ച പശ്ചാത്തലത്തിൽ പുതിയ കെട്ടിടം എരിയാലിൽ നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് ഇ വൈ സി സി റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന് നിവേദനം നൽകി.

Kudlu Smart Village Office Building to be constructed in Erial; EYCC submitted the petition to Revenue Minister

കേരള സര്‍ക്കാറിന്റെ 'സ്മാര്‍ട്ട് വില്ലേജ് ഓഫീസ്' പദ്ധതിയില്‍ കഡ്‌ലു വില്ലേജ് ഓഫീസിനെ ഉള്‍പ്പെടുത്തി പുതിയ കെട്ടിടം നിര്‍മിക്കാന്‍ അനുമതി നല്‍കിയതിൽ റവന്യൂ വകുപ്പിനെ അഭിനന്ദിച്ചു. നിലവില്‍ എരിയാലില്‍ സ്ഥിതി ചെയ്യുന്ന വില്ലേജ് ഓഫീസിന് മതിയായ പാര്‍ക്കിങ്ങ് സൗകര്യത്തിന്‍റെ അഭാവം മൂലവും, പുതിയ കെട്ടിടം നിര്‍മിക്കാന്‍ ആവശ്യമായ സ്ഥലം പ്രസ്തുത കെട്ടിടം നില കൊള്ളുന്നിടത്ത് ഇല്ലാത്തതിനാലും, ഉളിയത്തടുക്കയിലെ ജയ്മാതാ സ്‌കൂളിന്റെ സമീപത്തുള്ള സ്ഥലത്ത് പുതിയ വില്ലേജ് ഓഫീസ് കെട്ടിടം നിര്‍മിക്കാനുള്ള നിര്‍ദ്ദേശം റവന്യൂ വകുപ്പിന്റെ പരിഗണനയിലാണ്.

നിര്‍ദിഷ്ട സ്ഥലത്തേക്ക് എത്തിച്ചേരാന്‍ ബസ് സൗകര്യം പോലുമില്ലാത്തതിനാല്‍ സാധാരണക്കാര്‍ക്ക് വില്ലേജ് ഓഫീസ് സേവനങ്ങള്‍ അപ്രാപ്യമായിരിക്കുമെന്ന് സംഘടന ചൂണ്ടിക്കാട്ടി. ഏറ്റവും അടുത്ത ബസ് സ്റ്റോപ്പായ ഉളിയത്തടുക്കയില്‍ നിന്നും ഓട്ടോ വഴി വേണം അവിടെ എത്താന്‍. ഇതുമൂലം, വില്ലേജ് ഓഫീസിലേക്ക് വിവിധ ആവശ്യങ്ങളുമായി ദിനേന വരുന്ന നൂറു കണക്കിന് സാധാരണക്കാര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കും.

വില്ലേജ് ഓഫീസ് കെട്ടിടം നിര്‍മിക്കാന്‍ ദേശീയപാതയോട് ചേര്‍ന്നുകൊണ്ട് എരിയാല്‍ പാലത്തിനടുത്ത് തന്നെ റവന്യൂ ഭൂമി ലഭ്യമാണ്. കുഡ്‌ലു വില്ലേജ് പരിധിയിലുള്ള ജനങ്ങള്‍ക്ക് എത്തിപ്പെടാന്‍ ഏറ്റവും സൗകര്യപ്രദമായ സ്ഥലമാണ് എരിയാലിലെ സ്ഥലം.

അതു കൊണ്ടു തന്നെ കുഡ്‌ലു വില്ലേജ് ഓഫീസിനെ ആശ്രയിക്കുന്ന ജനങ്ങളുടെ താല്‍പര്യം മുന്‍നിര്‍ത്തി പുതിയ വില്ലേജ് ഓഫീസ് കെട്ടിടം എരിയാലിലെ ദേശീയപാതയോട് ചേര്‍ന്ന സ്ഥലത്ത് തന്നെ നിര്‍മിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ഇ വൈ സി സി മന്ത്രിയോട് ആവശ്യപ്പെട്ടു.

Keywords: Kerala, News, Kasaragod, Kudlu, Eriyal, Village Office, Smart village office, EYCC, Revenue Minister, Petition, Kudlu Smart Village Office Building to be constructed in Erial; EYCC submitted the petition to Revenue Minister.
< !- START disable copy paste -->


Post a Comment