Join Whatsapp Group. Join now!

53 ലക്ഷം രൂപ ചെലവില്‍ പുനര്‍നിര്‍മ്മിച്ച കൊപ്പല്‍ പാലം വ്യാഴാഴ്ച ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഉദ്ഘാടനം ചെയ്യും

Koppal bridge will be inaugurated by the district panchayat president on Thursday #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കാസര്‍കോട്(my.kasargodvartha.com 14.10.2020) 53 ലക്ഷം രൂപ ചെലവില്‍ പുനര്‍നിര്‍മ്മിച്ച കൊപ്പല്‍ പാലം വ്യാഴാഴ്ച ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബശീര്‍ ഉദ്ഘാടനം ചെയ്യും. മാസങ്ങള്‍ക്ക് മുമ്പ് കനത്ത മഴയിലാണ് കൊപ്പല്‍ പാലം തകര്‍ന്നത്. യുദ്ധകാലാടിസ്ഥാനത്തിലാണ് പട്ടികവര്‍ഗ്ഗ പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി തകര്‍ന്ന പാലം പുനർനിർമിച്ചത്. 


Koppal bridge, which was rebuilt at a cost of Rs 53 lakh, will be inaugurated by the district panchayat president on Thursday



വെള്ളം കയറി പാലം തകര്‍ന്നതിനെ തുടര്‍ന്ന് പ്രദേശം ഒറ്റപ്പെട്ടിരുന്നു. 150 ഓളം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. പ്രദേശത്തേക്കുള്ള ഏകവഴിയായ പാലം തകര്‍ന്നതിനാല്‍ താത്കാലികമായി കവുങ്ങ് കൊണ്ട് നിര്‍മിച്ച നടപ്പാലത്തിലൂടെയാണ് ആളുകള്‍ പോക്കുവരവ് നടത്തി വന്നിരുന്നത്.

സിമന്റ് ഫില്ലറില്‍ ഇരുമ്പ് ഉപയോഗിച്ചാണ് പാലം പണിതിരിക്കുന്നത്.


Keywords: Kerala, Kasaragod, Koppal, bridge, Inauguration, Panchayat President, Heavy rain  Koppal bridge, which was rebuilt at a cost of Rs 53 lakh, will be inaugurated by the district panchayat president on Thursday

Post a Comment