Join Whatsapp Group. Join now!

തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കെതിരെ കേരളാ ഇലക്ട്രിസിറ്റി എംപ്ലോയിസ് കോൺഫെഡറേഷൻ ഐ എൻ ടി യു സി കരിദിനം ആചരിച്ചു

Kerala Electricity Employees Confederation celebrates black Day in front of INTUC Kasaragod Divisional Office
കാസർകോട്: (my.kasargodvartha.com 15.10.2020) കേരളാ ഇലക്ട്രിസിറ്റി എംപ്ലോയിസ് കോൺഫെഡറേഷൻ ഐ എൻ ടി യു സി കാസർകോട് ഡിവിഷൻ ഓഫിസിന് മുന്നില്‍ കരിദിനം ആചരിച്ചു. ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡിൽ കേന്ദ്ര, സംസ്ഥാന ഗവൺമെന്റുകളുടെ തൊഴിലാളി വിരുദ്ധ നിലപാടുകൾക്കെതിരെയും, വൈദ്യുതി മേഖലയെ പൂർണ്ണമായും കമ്പനിവൽക്കരിക്കുന്നതിനായ് കേന്ദ്ര ഗവൺമെന്റ് കൊണ്ടുവന്ന വൈദ്യുതി നിയമം പുനപരിശോധിക്കുക, സ്ഥാപനത്തിലെ ജീവനക്കാരുടെ അർഹതപ്പെട്ട പ്രെമോഷനുകൾ അടിയന്തിരമായ് നടപ്പാക്കുക, 2013 ന് ശേഷം സർവ്വീസിൽ കയറിയ ജീവനക്കാരെ സി ഇ എ യുടെ പേര് പറഞ്ഞ് രണ്ട് തട്ടിൽ നിർത്തുന്ന പ്രവണത അവസാനിപ്പിക്കുക, ഓൺലൈൻ ട്രാൻസ്ഫറിന്റെ മറവിൽ ഇഷ്ടക്കാരെ സംരക്ഷിക്കുകയും, ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്ന പ്രവണതകൾ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് കരിദിനം ആചരിച്ചത്. 

Kerala Electricity Employees Confederation celebrates black Day in front of INTUC Kasaragod Divisional Office


കോൺഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എ ശാഹുൽ ഹമീദ് ഉദ്ഘടനം ചെയ്തു. വിനയ ചന്ദ്രൻ അധ്യക്ഷത വഹിച്ചു. അബ്ദുൽ ഖലീൽ ബി എ, മൊയ്തു എഫ്, രമേശ്‌ നായ്ക് തുടങ്ങിയവർ പ്രസംഗിച്ചു.


Keywords: News, Kerala, Kasaragod, Electricity, Protest, Kerala Electricity Employees Confederation celebrates black Day in front of INTUC Kasaragod Divisional Office

Post a Comment