മലപ്പുറം: (www.kasargodvartha.com 21.10.2020) മുസ്ലിം ലീഗ് നേതാവായിരുന്ന പരേതനായ കല്ലട്ര അബ്ബാസ് ഹാജിയുടെ പേരില്‍ സ്മരണിക പുറത്തിറക്കി. പ്രകാശനകര്‍മം മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം പി നിര്‍വഹിച്ചു. മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി ഏറ്റുവാങ്ങി. മലപുറത്ത് കുഞ്ഞാലിക്കുട്ടിയുടെ വസതിയില്‍ നടന്ന ചടങ്ങില്‍ ചെമ്മനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കല്ലട്ര അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു.
ഉത്തര കേരളത്തിന്റെ സാംസ്‌കാരിക ഭൂമികയില്‍ നൈതികതയുടെ ശബ്ദമായിരുന്ന കല്ലട്ര അബ്ബാസ് ഹാജിയുടെ വേര്‍പാടിന്റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ചാണ് സ്മരണിക തയ്യാറാക്കിയത്.
കാസര്‍കോട് പ്രദേശത്തിന്റെ നൈതികയുടെ ശബ്ദം എന്ന് അബ്ബാസ് ഹാജിയേ വിശേഷിപ്പിക്കാന്‍ ഒരു സംശയവും വേണ്ട എന്നും ജീവിച്ചിരുന്ന കാലത്ത് കാസര്‍കോട് ജില്ലാ മുസ്ലിം ലീഗിന്റെ അനിഷേധ്യനായ നേതാവായിരുന്നു അദ്ദേഹം എന്നും പ്രകാശനം നിര്‍വഹിച്ചു കൊണ്ട് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഈ തലമുറക്കും വരും തലമുറക്കും ലീഗ് പ്രസ്ഥാനത്തിനും ഒരു പാഠ പുസ്തകമാണ് ഈ സ്മരണികയെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു. സ്മരണികയുടെ സബ് എഡിറ്റര്‍ മുസ്ത്വഫ മച്ചിനടുക്കം സ്വാഗതവും, അബ്ബാസ് ഹാജിയുടെ മകന്‍ ഇഖ്ബാല്‍ കല്ലട്ര നന്ദിയും പറഞ്ഞു. മുനീര്‍ ഒറവങ്ങര, അഹ് മദ് കുഞ്ഞി, ഹനീഫ, ഉമ്പു നടക്കാല്‍, എന്നിവര്‍ സംബന്ധിച്ചു.