ചെങ്കള: (my.kasargodvartha.com 26.10.2020) ചെങ്കള പഞ്ചായത്തിലെ 19-ാം വാര്‍ഡിലെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘടനം നടത്തി. ചേറൂർ മെക്കാഡം റോഡിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബശീർ നിർവഹിച്ചു.
ചെങ്കള കുന്നിൽ കാനത്തിൽ മൂല റോഡ്, ഐ ഐ എ എൽ പി സ്കൂൾ ചെങ്കള കിച്ചൻ ബ്ലോക്ക്, എം എ മുഹമ്മദ് കുഞ്ഞി ഹാജി മെമ്മോറിയൽ ക്ലാസ് റൂം എന്നിവ എൻ എ നെല്ലിക്കുന്ന് എം എൽ എ ഉദ്ഘാടനം ചെയ്തു.
ചെങ്കള സ്കൂൾ ടോയ്ലറ്റ് ബ്ലോക്ക് ഉദ്ഘാടനം ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് ശാഹിന സലീം നിർവഹിച്ചു.
സൗദി കെ എം സി സി നാഷണല്‍ കമ്മിറ്റി ജോ. സെക്രട്ടറി സി എം എ ഖാദര്‍, പ്രവാസി ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ഖാദര്‍ ഹാജി ചെങ്കള, ബി എം എ ഖാദര്‍, ഹൈദ്രോസ് ജുമാ മസ്ജിദ് ചെങ്കള പ്രസിഡണ്ട് എം എം മുഹമ്മദ് കുഞ്ഞി ഹാജി, എം എ എച്ച് മഹ്‌മൂദ്, മുസ്ലീം യൂത്ത് ലീഗ് ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് എം എം നൗഷാദ്, ഐ ഐ എ എല്‍ പി സ്‌കൂള്‍ മാനേജര്‍ എം എ ശറഫുദ്ദീന്‍, പി ടി എ. പ്രസിഡണ്ട് മൊയ്തീന്‍ കൊവ്വല്‍, ഖാദര്‍ ബദരിയ, നിഷാദ് എ എം, എം എ എച്ച് സുനൈഫ്, മഅ്റൂഫ് ബദരിയ, മുനഫീര്‍ പീടിക, സി ബി സിനാന്‍, ബി എം സുബൈഹ്, മുഹ്‌സിന്‍ കൈരളി തുടങ്ങിയവര്‍ സംബന്ധിച്ചു. വാര്‍ഡ് മെമ്പര്‍ റശീദ ഖാദര്‍ ബദരിയ സ്വാഗതവും എം എം അബ്ദുൽ ഖാദര്‍ നന്ദിയും പറഞ്ഞു.
Keywords: Kerala, News, Chengala panchayath, Inauguration, Inaugurated various development projects in 19th ward of Chengala panchayath