Join Whatsapp Group. Join now!

അമേരിക്കന്‍ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടം നേടിയ ഫാതിമത്ത് ശംനയെ ഗ്രീന്‍സ്റ്റാര്‍ അക്കരക്കുന്ന് അനുമോദിച്ചു

Green star Akkarakunnu Felicitated Fatimath Shamna

മേല്‍പ്പറമ്പ്: (my.kasargodvartha.com 10.10.2020) അമേരിക്കന്‍ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടം നേടി നാടിന്റെ അഭിമാനമായ ഫാതിമത്ത് ശംനയെ ഗ്രീന്‍സ്റ്റാര്‍ അക്കരക്കുന്ന് അനുമോദിച്ചു. 35 ദിവസത്തിനുള്ളില്‍ 628 ക്ലാസ്സുകളിൽ പങ്കെടുത്ത് ഓണ്‍ലൈന്‍ വിദ്യാഭ്യാസ വിപ്ലവം സൃഷ്ടിച്ച് ശ്രദ്ധേയയായ  ശംനയ്ക്കുള്ള ഉപഹാരം  കാസര്‍കോട് എം എല്‍ എ എന്‍ എ നെല്ലിക്കുന്ന് സമ്മാനിച്ചു.


മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ മാഹിന്‍ ഹാജി കല്ലട്ര, നസീര്‍ കെ വി ടി, നഈമുദ്ദീന്‍ അപ്‌സര, താഹ സംബന്ധിച്ചു. സഅദിയ്യ കോളേജില്‍ ബി ബി എ പഠനം പൂര്‍ത്തിയാക്കി ഇപ്പോള്‍ കൊച്ചിയില്‍ എം ബി എ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് ശംന. ഒമാനിലെ  ലുലുവില്‍ സൂപ്പര്‍വൈസര്‍ ആയ കൂവത്തൊട്ടി അരമാങ്ങാനം ശരീഫ്-ഫൗസിയ ദമ്പതികളുടെ മകളാണ്.

Keywords: News, Kerala, Kasaragod, Green star Akkarakunnu Felicitated Fatimath Shamna
 

Post a Comment