Join Whatsapp Group. Join now!

നെല്ലിക്കട്ടയിൽ കെ എം സി സി നിർമ്മിക്കുന്ന ബൈത്ത് റഹ്‌മയ്ക്ക് തറക്കല്ലിട്ടു

Foundation stone was laid for Baith Rahma in Nellikkatta
നെല്ലിക്കട്ട: (my.kasargodvartha.com 15.10.2020) മസ്ക്കറ്റ് മത്ര ഏരിയ കമ്മിറ്റിയും കെ എം സി സി കാസർകോട് മണ്ഡലം കമ്മിറ്റിയും, സംയുക്തമായി നെല്ലിക്കട്ടയിൽ നിർമ്മിക്കുന്ന ബൈത്ത് റഹ്‌മയ്ക്ക് നെല്ലിക്കട്ട ജുമാ മസ്ജിദ് ഖതീബ് ഇ പി ഹംസത്തുസ്സഅദി തറക്കല്ലിട്ടു.



ചെങ്കള പഞ്ചായത്തിലെ നെല്ലിക്കട്ട മൂന്നാം വാർഡിൽ പ്രമുഖ പ്രവാസി വ്യവസായി ഹാജി മുഹമ്മദ് അബ്ദുൽ ഖാദർ ചെമ്പിരിക്ക നൽകിയ അൽ-നൂർ പാർപ്പിട പദ്ധതി സമുച്ചയത്തിൽ നൽകിയ ഭൂമിയിലാണ് ബൈത്ത് റഹ്‌മയ്ക്ക് തറക്കല്ലിട്ടത്. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി മൂസാബി ചെർക്കള, പഞ്ചായത്ത് ജനറൽ സെക്രട്ടറി പി ഡി എ റഹ്‌മാൻ, വാർഡ് ജനറൽ സെക്രട്ടറി എൻ എ അബ്ദുൽ ഖാദർ, ടൗൺ പ്രസിഡണ്ട് ഇബ്രാഹിം നെല്ലിക്കട്ട, യൂത്ത് ലീഗ് ശാഖ ജനറൽ സെക്രട്ടറി അശ്റഫ് സി എം, ജാബിർ കെ എം, അസീസ് പുത്തൂർ സംബന്ധിച്ചു.

ആറ് മാസത്തിനുള്ളിൽ കാരുണ്യ പദ്ധതി യാഥാർത്ഥ്യമാക്കൻ സാധിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. 


Keywords: News, Kerala, Kasaragod, Nellikkunnu, Foundation stone was laid for Baith Rahma in Nellikkatta

Post a Comment