പൂച്ചക്കാട്: (my.kasargodvartha.com 16.10.2020) പഴയകാല മദ്‌റസ അധ്യാപകൻ തൊട്ടിയിലെ മുഹമ്മദ് കുഞ്ഞി മൗലവി (82) (തൊപ്പിക്കാരൻ മുഹമ്മദ്) നിര്യാതനായി. തൊട്ടി മുസ്ലിം ജമാഅത്ത് പ്രസിഡണ്ട്, യു എ ഇ തൊട്ടി ജമാ അത്ത് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. പരേതരായ തൊപ്പിക്കാരൻ അന്തുഞ്ഞി-മാളികയിൽ ഖദീജ ദമ്പതികളുടെ മകനാണ്.
ഭാര്യ: ഖദീജ. മക്കൾ: മുനീർ തമന്ന (മുസ്ലീം ലീഗ് 17-ാം വാർഡ് സെക്രട്ടറി), റാശിദ്, അഹ് മദ് ഹാരിസ് റഹ് മാനി (അധ്യാപകൻ), സുഹ്റ, ആമിന, സമീറ. മരുമക്കൾ: ബി എസ് അബൂബക്കർ, മുഹമ്മദ് (മമ്മു) മാളികയിൽ, റശീദ് ബേക്കൽ, ഹസീന, ശരീഫ.
സഹോദരങ്ങൾ: തൊട്ടിയിൽ അബ്ദുർ റഹ്‌മാൻ, ആഇശാബി ആലംബാടി, ഫാത്വിമ പൂച്ചക്കാട്.
Keywords: Kerala, News, Kasaragod, Thotti, Pochakkad, Madrasa, Teacher, Muhammad Kunji Moulavi, Former Madrasa teacher Muhammad Kunji Moulavi of Thotti passed away.