Join Whatsapp Group. Join now!

മരക്കാപ്പ് കടപ്പുറത്ത് അറബിക്കടലിന്‌ ഭിത്തിയൊരുക്കി ദിവാകരൻ കടിഞ്ഞിമൂലയുടെ കണ്ടൽ തൈകൾ

Divakaran Kadinjimoola's mangrove saplings on Marakap Coast on the Arabian Sea #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
നീലേശ്വരം: (my.kasargodvartha.com 26.10.2020) പ്രാദേശിക കാർഷിക ശാസ്ത്രജ്ഞൻ പി വി ദിവകാരൻ കടിഞ്ഞിമൂലയുടെ നഴ്സറിയിൽ വളർത്തിയെടുത്ത കണ്ടൽ കാടുകൾ മരക്കാപ്പ് കടപ്പുറത്ത് നട്ടു. നീലേശ്വരം നോർത്ത് ലയൺസ് ക്ലബ്ബ്, കാഞ്ഞങ്ങാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജിലെ എൻ സി സി, എൻ എസ് എസ് യൂനിറ്റുകളുടെ സഹകരണത്തോടെ നൂറ് കണ്ടൽച്ചെടികളാണ് കടലോരത്ത് നട്ടത്. 
Divakaran Kadinjimoola's mangrove saplings on Marakap Coast on the Arabian Sea

അസോസിയേറ്റ് എൻ സി സി ഓഫീസർ ലഫ്റ്റനൻ്റ് നന്ദകുമാർ കോറോത്തിന്റെ അധ്യക്ഷതയിൽ ദിവാകരൻ കടിഞ്ഞിമൂല പരിപാടി ഉദ്ഘാടനം ചെയ്തു. ലയൺസ് ജില്ലാ ചെയർമാൻ സതീശൻ ചെറക്കര, എ നാരായണൻ നായർ, പി സതീഷ്കുമാർ, കൃഷ്ണൻ മാണിക്കോത്ത്, ആദിത്യ അശോക്, കെ പി ആതിര, കെ വി ഹരിത എന്നിവർ സംസാരിച്ചു. ഒരു വർഷം കൊണ്ട് 5000 കണ്ടൽ തൈകൾ കടപ്പുറത്ത് നടാനാണ് പദ്ധതിയെന്ന് ദിവാകരൻ കടിഞ്ഞിമൂല പറഞ്ഞു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ എൻ സി ബിജു സ്വാഗതവും ലയൺസ് ക്ലബ്ബ് സെക്രട്ടറി പത്മനാഭൻ മാങ്കുളം നന്ദിയും പറഞ്ഞു. 


Keywords: Kerala, News, Divakaran Kadinjimoola, Arabian Sea, Divakaran Kadinjimoola's mangrove saplings on Marakap Coast on the Arabian Sea

Post a Comment