കാസര്‍കോട്: (my.kasargodvartha.com 12.09.2020) ലോക ഹെല്‍മറ്റ് ബോധവല്‍ക്കരണ ദിനമായ ശനിയാഴ്ച ഡെയ്‌ലി റൈഡേര്‍സ് ക്ലബ്ബ് കാസര്‍കോട് ഹെല്‍മറ്റ് ബോധവല്‍ക്കരണവും, ഇരുചക്രവാഹനങ്ങളില്‍ ഹെല്‍മറ്റ് ധരിച്ച് യാത്ര ചെയ്തവര്‍ക്ക് സമ്മാനവും നല്‍കി. ക്ലബ്ബിലെ അംഗങ്ങള്‍ക്ക് ഹെല്‍മറ്റ് ധരിപ്പിച്ച് കാസര്‍കോട് ഡി വൈ എസ് പി ബാലകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ശിഹാബ് വൈസ്‌റോയ് മുഖ്യാതിഥിയായിരുന്നു.
ഹെല്‍മറ്റ് ധരിക്കാതെയുള്ള യാത്ര നിയവിരുദ്ധമാണെന്നും നിര്‍ബന്ധമായും ഹെല്‍മറ്റ് ധരിച്ച് മാത്രമേ ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യാന്‍ പാടുള്ളു എന്നും ഡി വൈ എസ് പി നിര്‍ദേശിച്ചു. എല്ലാ വിധ സുരക്ഷയും പാലിച്ച് രാവിലെ സൈക്കിളുമായുള്ള യാത്ര കാഴ്ചയില്‍ കൗതുകമുണര്‍ത്തുന്നു എന്നും, ക്ലബ്ബിന്റെ സാമുഹ്യ പ്രതിബദ്ധത ജില്ലയ്ക്ക് മുതല്‍ക്കൂട്ടാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മൊയ്തീന്‍ കുഞ്ഞി ഹാജി പൊയിനാച്ചി അധ്യക്ഷത വഹിച്ചു. നിയാസ് ചട്ടഞ്ചാല്‍, ഷറഫുദീന്‍, ഗഫൂര്‍ ബേവിഞ്ച, തൗസീഫ് പി ബി, മജീദ് എഡ്‌റൂട്‌സ്, അസര്‍ കളനാട്, റിഷാദ് തെക്കില്‍, സാജിദ് പാണൂസ്, സൈദുദ്ദീന്‍, ഷറാഹില്‍ റംഷാദ് എന്നിവര്‍ സംസാരിച്ചു. അന്‍വര്‍ ടി പി സ്വാഗതവും റിഷാദ് പി ബി നന്ദിയും പറഞ്ഞു. ഇരു ചക്ര വാഹനപകടത്തില്‍ മിക്കവാറും ആളുകളുടെ ജീവന്‍ നഷ്ടപ്പെടുന്നത് ഹെല്‍മെറ്റിന്റെ ഉപയോഗം ഇല്ലാത്തത് കൊണ്ടാണെന്നും റൈഡറും പിറകിലിരിക്കുന്ന ആളും അത് കുട്ടികള്‍ ആണെങ്കില്‍ പോലും ഹെല്‍മറ്റ് ഉപയോഗിക്കുന്ന സംസ്‌കാരം തുടങ്ങണമെന്നും കുട്ടികള്‍ക്ക് കിഡ്‌സ് ഹെല്‍മറ്റ് ഉപയോഗിക്കാന്‍ തുടങ്ങണമെന്നും ക്ലബ്ബ് പ്രസിഡന്റ് അഡ്വ. പി എ ഫൈസല്‍ അഭിപ്രായപ്പെട്ടു.

Keywords: Kerala, News, Sports, Helmet Day, Daily Riders Club, World Helmet Awareness Day: The Daily Riders Club presents helmeted travelers