Join Whatsapp Group. Join now!

വിശ്വകർമ്മ ദിനം ആഘോഷിച്ചു

ജില്ലാ ഭരണകൂടം അനുശാസിക്കുന്ന കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരുന്നു ചടങ്ങുകൾ Vishwakarma Day was celebrated following the COVID norms
നാസർ കൊട്ടിലങ്ങാട്

നീലേശ്വരം: (www.kasargodvartha.com 17.09.2020) വിശ്വകർമ്മ ദിനം വിശ്വകർമ്മ സർവ്വീസ് സൊസൈറ്റി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആഘോഷിച്ചു. വിശ്വകർമ്മദേവന്റെ ഛായാ ചിത്രത്തിന് മുന്നിൽ പൂജ നടത്തി. ജില്ലാ ഭരണകൂടം അനുശാസിക്കുന്ന കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരുന്നു ചടങ്ങുകൾ. ജില്ലാ പ്രസിഡണ്ട് ശശി മുള്ളൂൽ പതാക ഉയർത്തി. തുടർന്ന് ജില്ലാ കമ്മിറ്റി ഓഫീസിൽ നടത്തിയ യോഗത്തിൽ ശശി മുള്ളൂൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ടി കെ ശ്രീനിവാസൻ ആചാരി ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡണ്ട് കെ പത്മനാഭൻ, മഹിളാസംഘം ജില്ലാ പ്രസിഡണ്ട് രജിതാ രാമചന്ദ്രൻ, എൻ ടി യു സി ജില്ലാ സെക്രട്ടറി പി വി തമ്പാൻ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി രവി കോട്ടുമൂല സ്വാഗതവും ട്രഷറർ രാമകൃഷ്ണൻ നന്ദിയും പറഞ്ഞു.

സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉച്ചയ്ക്ക് 3 മണിക്ക് ആരംഭിച്ച വെർച്ച്വൽ മഹാസംഗമത്തിൽ ജില്ലയിലെ വിവിധ ശാഖകളിൽ നിന്നും   നൂറുകണക്കിന് അംഗങ്ങൾ പങ്കെടുത്തു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ്‌ വിശ്വകർമ്മ ദിനം ആഘോഷിച്ചത്.






Keywords: Kerala, News,  Vishwakarma Day, Kasaragod, Neeleshwaram,  Vishwakarma Day was celebrated following the COVID norms

Post a Comment