Join Whatsapp Group. Join now!

വിദ്യാമിത്രം പദ്ധതി: അജാനൂർ ലയൺസ് ക്ലബ്ബ് ടി വി നൽകി

രാവണേശ്വരം ഗവ: യു പി സ്ക്കൂളിലെ വിദ്യാർത്ഥിയ്ക്ക് അജാനൂർ ലയൺസ് ക്ലബ്ബ് ടി വി നൽകി രാവണേശ്വരം ഗവ: യു പി സ്ക്കൂളിലെ വിദ്യാർത്ഥിയ്ക്ക് അജാനൂർ ലയൺസ് ക്ലബ്ബ് ടി വി നൽകി Vidyamitram Project: Ajanur Lions Club sponsored tv for needed
നാസർ കൊട്ടിലങ്ങാട്

കാഞ്ഞങ്ങാട്: (my.kasargodvartha.com 15.09.2020) നിർധനരായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകുന്ന 'വിദ്യാമിത്രം' പദ്ധതിയിൽ രാവണേശ്വരം ഗവ: യു പി സ്ക്കൂളിലെ വിദ്യാർത്ഥിയ്ക്ക് അജാനൂർ ലയൺസ് ക്ലബ്ബ് ടി വി നൽകി. കുട്ടിയുടെ വീട്ടിൽ വെച്ച് ക്ലബ്ബ് സെക്രട്ടറി കെ വി സുനിൽ രാജ് സ്ക്കൂൾ പി ടി എ പ്രസിഡണ്ട് കെ ശശിയ്ക്കാണ് കൈമാറ്റം നടത്തിയത്.

ക്ലബ്ബ് സെക്രട്ടറി കെ വി സുനിൽ രാജ് സ്ക്കൂൾ പി ടി എ പ്രസിഡണ്ട് കെ ശശിക്ക് ടി വി കൈമാറുന്നു

Vidyamitram Project: Ajanur Lions Club sponsored tv for needed
 ക്ലബ്ബ് ജോയിന്റ്  സെക്രട്ടറി റിയാസ് അമലടുക്ക്കം കൊട്ടിലങ്ങാട് ജമാ-അത്ത് കമ്മിറ്റി സെക്രട്ടറി നാസർ കൊട്ടിലങ്ങാടിന് ടി വി കൈമാറുന്നു 

ക്ലബ്ബ് ട്രഷറർ ഹസ്സൻ യാഫ, ജോയിൻ്റ് സെക്രട്ടറി റിയാസ് അമലടുക്കം മറ്റു ഭാരവാഹികളായ സി എം കുഞ്ഞബ്ദുല്ല യൂറോ, ക്ലബ്ബ് സെക്രട്ടറി കെ വി സുനിൽരാജ്സി,  പി സുബൈർ, സുരേഷ് വൈറ്റ് ലില്ലി, ഉവൈസ് പൂച്ചക്കാട്, എം മുഹമ്മദ് ഹാരിസ് ചിത്താരി, നാസർ കൊട്ടിലങ്ങാട് എന്നിവർ സംബന്ധിച്ചു.



Keywords: Kerala, News, Kanhangad, Tv, Vidyamitram Project: Ajanur Lions Club sponsored tv for needed

Post a Comment