വെള്ളരിക്കുണ്ട്: (my.kasargodvartha.com 05.09.2020) ജീവിതത്തിന്റെ അവസാന നാളുകളിൽ ഉറ്റവരും ഉടയവരും ഉപേക്ഷിച്ച വൃദ്ധ മാതാപിതാക്കൾ കഴിയുന്ന വെള്ളരിക്കുണ്ട് ഗാന്ധി ഭവൻ രണ്ടാം വാർഷികം ആഘോഷിച്ചു. ശനിയാഴ്ച മങ്കയത്തെ ഗാന്ധി ഭവനിൽ നടന്ന ലളിതമായ ചടങ്ങിൽ പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി രാജൻ നിലവിളക്ക് കൊളുത്തി വാർഷികം ഉദ്ഘാടനം ചെയ്തു. തുടർന്ന് കേക്ക് മുറിച്ച് അന്തേവാസികൾക്ക് മധുരവും നൽകി.
ചടങ്ങിൽ ബളാൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് രാജു കട്ടക്കയം അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. പി വേണുഗോപാലൻ, വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനിലെ വനിതാ എസ് ഐ ലീല രവീന്ദ്രൻ, പഞ്ചായത്ത് അംഗം ടോമി വട്ടക്കാട്, പി ടി നന്ദകുമാർ എന്നിവർ പ്രസംഗിച്ചു. യൂണിറ്റ് സെക്രട്ടറി സണ്ണി മങ്കയം സ്വാഗതവും മാനേജർ ജെ പി ഗംഗ നന്ദിയും പറഞ്ഞു.
വാർഷികാഘോഷത്തിന്റെ ഭാഗമായി സ്ഥാപനം നടത്തി കൊണ്ടു പോകുന്ന മാനേജ്മെന്റ് പ്രതിനിധികളെയും ഗാന്ധി ഭവനിലെ നിർദ്ധന മാതാപിതാക്കൾക്ക് സൗജന്യമായി പാൽവിതരണം നടത്തുന്ന കല്ലഞ്ചിറയിലെ അവറാച്ചനെയും ആദരിച്ചു.
2018 സെപ്തംബർ എട്ടിനാണ് വെള്ളരിക്കുണ്ട് ഗാന്ധി ഭവൻ പ്രവർത്തനം ആരംഭിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്നായി ഇരുപതോളം അന്തേ വാസികളാണ് ഇവിടെ അല്ലലില്ലാത്ത ജീവിതം നയിക്കുന്നത്. നാട്ടുകാരുടെയും സുമനസുകളുടെയും സഹായം കൊണ്ട് മാത്രമാണ് ഗാന്ധി ഭവൻ പ്രവർത്തിക്കുന്നത്.

Keywords: Kerala, News, Vellarikkund, Vellarikundu Gandhi Bhavan celebrated its second anniversary