Join Whatsapp Group. Join now!

വടക്കെകൊവ്വൽ ജമാഅത്ത് കമ്മിറ്റി വിന്നേഴ്സ് മീറ്റ് സംഘടിപ്പിച്ചു

Vadakke Koval Jamaath Committee organized Winners Meet #കേരളവാർത്തകൾ #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത്തക
തൃക്കരിപ്പൂർ: (www.my.kasargodvartha.com 25.09.2020) വിവിധ പരീക്ഷകളിലും മത്സരങ്ങളിലും ഉന്നത വിജയികൾക്കായി വടക്കെ കൊവ്വൽ ജുമാ മസ്ജിദ് കമ്മിറ്റി വിന്നേഴ്സ് മീറ്റ് സംഘടിപ്പിച്ചു. വിജയികൾക്ക് പ്രത്യേക ഉപഹാരങ്ങളും കേശ് അവാർഡുകളും നൽകി.



തൃക്കരിപ്പൂർ വിമൻസ് കോളേജ് ഹാളിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡണ്ട് സി കെ സയ്യിദ് ഹാജി അധ്യക്ഷത വഹിച്ചു. ഖത്തീബ് സുബൈർ ദാരിമി അൽ ഖാസിമി ഉദ്ഘാടനം ചെയ്തു. ജമാഅത്ത് കമ്മിറ്റി മുൻ പ്രസിഡണ്ട് അഡ്വ എം ടി പി കരീം മുഖ്യ പ്രഭാഷണം നടത്തി. യൂസുഫ് ആനച്ചാൽ, കെ അബ്ദുൽ ജബ്ബാർ, ടി അബ്ദുർ റഷീദ്, എ എം ഫസലുർ റഹ്‌മാൻ, ടി സലീം, അമീൻ കൂലേരി, മുനീർ ഉദിനൂർ, എം പി നബീൽ എന്നിവർ പ്രസംഗിച്ചു.


Keywords: Thrikaripur, Exam, Winners, Committee, Award, Collage, Vadakke Koval Jamaath Committee organized Winners Meet

Post a Comment