മഞ്ചേശ്വരം: (my.kasargodvartha.com 28.09.2020) മള്ഹര്‍ നൂറുല്‍ ഇസ്‌ലാം തഅ്‌ലീമി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ജനറല്‍ മാനേജർ ഉസ്മാന്‍ ഹാജി പൊസോട്ട് (69) നിര്യാതനായി. അസുഖത്തെ തുടർന്ന് മംഗലാപുരം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മള്ഹര്‍ സ്ഥാപിത കാലം മുതല്‍ ജനറല്‍ മാനേജറും സുന്നീ സംഘടനകളുടെ സജീവ സഹകാരിയുമായിരുന്നു.
ഭാര്യ: ഹഫ്‌സ. മക്കള്‍: അബ്ദുസ്സലാം, ഹാരിസ്, സുമയ്യ, ഖുബ്‌റ.
മള്ഹര്‍ സാരഥികളായ സയ്യിദ് അബ്ദുർ റഹ്‌മാൻ ഷഹീര്‍ അല്‍ ബുഖാരി, സയ്യിദ് ജലാലുദ്ദീന്‍ സഅദി അല്‍ ബുഖാരി, സുന്നീ നേതാക്കളായ ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, കെ പി ഹുസൈന്‍ സഅദി കെ സി റോഡ്, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, സുലൈമാന്‍ കരിവെള്ളൂര്‍, ബഷീര്‍ പുളിക്കൂര്‍, പാത്തൂര്‍ മുഹമ്മദ് സഖാഫി തുടങ്ങിയവര്‍ അനുശോചിച്ചു.
Keywords: Kerala, News, Usman Haji, General Manager, Manjeswaram, Malhar, Away, Usman Haji Posot, General Manager, Manjeswaram Malhar, passed away