Join Whatsapp Group. Join now!

ആവശ്യത്തിന് മരുന്നില്ല; മുളിയാർ സി എച്ച് സി ക്ക് മുമ്പിൽ ധർണ്ണ നടത്തി

നിത്യേന നൂറ് കണക്കിന് രോഗികൾ ആശ്രയിക്കുന്ന ആശുപത്രിയിൽ ആവശ്യത്തിന് മരുന്നുകളോ, ഇഞ്ചക്ഷനുകളോ ലഭ്യമല്ല There is not enough medicine; Held a dharna in front of Muliyar CHC
മുളിയാർ: (my.kasargodvartha.com 03.09.2020) കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കുത്തഴിഞ്ഞതായി ആരോപിച്ച് മുസ്ലിം യൂത്ത് ലീഗ് മുളിയാർ പഞ്ചായത്ത് കമ്മിറ്റി മുളിയാർ സി എച്ച് സിക്ക് മുമ്പിൽ ധർണ്ണ നടത്തി.

നിത്യേന നൂറ് കണക്കിന് രോഗികൾ ആശ്രയിക്കുന്ന ആശുപത്രിയിൽ ആവശ്യത്തിന് മരുന്നുകളോ, ഇഞ്ചക്ഷനുകളോ ലഭ്യമല്ല. പല മരുന്നുകളും നീതി മെഡിക്കൽ സ്റ്റോറിലേക്ക് എഴുതി നൽകുകയാണ്. ഇത് വഴി ഇടതുപക്ഷ സഹകരണ സ്ഥാപനമായ നീതി മെഡിക്കൽ സ്റ്റോറിനെ സഹായിക്കുകയാണെന്ന് മുസ്ലിം ലീഗ് ആക്ഷേപിച്ചു.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ട മെഡിക്കൽ ഓഫീസർ കൃത്യമായി ഓഫീസിലെത്താതെ കൃത്യ വിലോപം കാണിക്കുകയാണ്. വിവിധ സർട്ടിഫിക്കറ്റുകൾക്ക് ചെന്നാൽ മെഡിക്കൽ ഓഫീസർ ആവശ്യക്കാരെ ആട്ടി ഓടിച്ച് ദ്രോഹിക്കുകയാണ്. ക്വാറൻ്റയിനിൽ കഴിയുന്നവരെ കുറിച്ച് കൃത്യമായ വിവരം സൂക്ഷിക്കുന്നതിലും, അവർക്ക് ആശ്വാസം പകരുന്നതിലും അശ്രദ്ധരാണെന്നും കോവിഡ് സ്ഥിരീകരിക്കപ്പെട്ട് ഹോം ക്വാറൻ്റെയിനിൽ കഴിയുന്നവർക്ക് പോലും യാതൊരു വിധ ചികിത്സയോ, നിർദ്ദേശമോ നൽകുന്നില്ലെന്നും യൂത്ത് ലീഗ് സമരത്തിൽ കുറ്റപ്പെടുത്തി.


പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് കെ ബി മുഹമ്മദ് കുഞ്ഞി സമരം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് ശഫീഖ് മൈക്കുഴി അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് മൻസൂർ മല്ലത്ത്, മുസ്ലിം ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബി എം അഷ്റഫ്, മണ്ഡലം ട്രഷറർ ഖാദർ ആലൂർ, അബ്ബാസ് കോളച്ചെപ്പ്, കെ മുഹമ്മദ് കുഞ്ഞി, ബി എം ഹാരിസ് ബോവിക്കാനം, ശരീഫ് പന്നടുക്കം, ശരീഫ് മല്ലത്ത്, ഷരീഫ് ചാൽക്കര, അശ്ഫാദ് ബോവിക്കാനം, റംഷീദ് ബാലനടുക്കം, അൽത്വാഫ് ബാവിക്കര സംബന്ധിച്ചു.


Keywords: Kerala, News, Muliyar,  medicine, dharna, There is not enough medicine; Held a dharna in front of Muliyar CHC

Post a Comment