തെക്കിൽ: (www.kasargodvartha.com 14.09.2020) തെക്കിൽ ദേലംബാടി കോൺഗ്രീറ്റ് റോഡ് കാസർകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി എ ച്ച് മുഹമ്മദ് കുഞ്ഞി ചായിന്റ്ടി നാടിന് സമർപ്പിച്ചു. കാസർകോട് ബ്ലോക്ക് പഞ്ചായത്ത് 2019-20 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 10ലക്ഷം രൂപ ചിലവിട്ടാണ് റോഡിൻറെ നിർമ്മാണം പൂർത്തിയാക്കിയത്.
പഞ്ചായത്ത് പ്രസിഡണ്ട് കല്ലട്ര അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വികസന സ്സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി ഡി കബിർ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് മെമ്പർ സുഫൈജ അബൂബക്കർ, പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശംസുദ്ധീൻ തെക്കിൽ, പഞ്ചായത്ത് മെമ്പർ ആസിയ അബ്ബാസ് ബെന്താട്, ടി ഡി അബ്ദുല്ല ദാരിമി, ടി ഡി ഹസ്സൻ ബസരി, ഖമറുദ്ദീൻ ടി പി സംബന്ധിച്ചു.
Keywords: Kerala, News, Thekkil, Concrete road, Panchayath president, Thekkil-Delambadi concrete road was handed over by panchayat president