Join Whatsapp Group. Join now!

തീയ്യക്ഷേമസഭ മയ്യിച്ച വെങ്ങാട്ട് യൂണിറ്റ് രൂപവൽക്കരിച്ചു

Theiyakshemasabha Venkat unit was formed#കേരളവാർത്തകൾ #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത്തകൾ
ചെറുവത്തൂർ:(my.kasargodvartha.com 28.09.2020) തീയ്യക്ഷേമസഭ മയ്യിച്ച വെങ്ങാട്ട് യൂണിറ്റ് രൂപീകരണം വയൽക്കര ഭഗവതി ക്ഷേത്രം ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. മയ്യിച്ച പരിധിയിലെ വിവാഹാർത്ഥികളുടെ ലിസ്റ്റ് ശേഖരണത്തിനായി തീയ്യക്ഷേമസഭ വയൽക്കര ഭഗവതി ക്ഷേത്രത്തിന്റെ സഹായം അഭ്യർത്ഥിച്ചു.

Theiyakshemasabha Venkat unit was formed

തീയ്യക്ഷേമസഭ സംസ്ഥാന ചെയർമാൻ ശ്രീരാജ് കെ വി പാലക്കാട്ട് അധ്യക്ഷത വഹിച്ചു. വയൽക്കര ഭഗവതി ക്ഷേത്രം സ്ഥാനികരായ സി ചന്ദൻ ചെറങ്ങാട്ട് അച്ചൻ, ചന്ദ്രൻ കൊടക്കാരനച്ചൻ, എ വി രാഘവൻ വെളിച്ചപ്പാടനച്ചൻ, അമ്പാടി വെളിച്ചപ്പാടനച്ചൻ, എ നാരായണൻ ആലിങ്കീലച്ചൻ, പി വി ഗംഗാധരൻ കൂട്ടായിക്കാരൻ, പി രാഘവൻ കൂട്ടായിക്കാരൻ, ക്ഷേത്രം സെക്രട്ടറി ശശിധരൻ, എം വി പത്മനാഭൻ, മയ്യിച്ച ഗോവിന്ദൻ, ഗോപാലകൃഷ്ണൻ മാസ്റ്റർ, രാമകൃഷ്ണൻ മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു.

തീയ്യക്ഷേമസഭ മയ്യിച്ച വെങ്ങാട്ട് യൂണിറ്റ് പ്രസിഡണ്ടായി രഞ്ജിത്ത് ഇടുപ്പയിൽ, സെക്രട്ടറിയായി ശ്രീരാജ് മാട്ടുമ്മൽ, ട്രഷറർ ആയി മനോജ് കെ എന്നിവരെ തിരഞ്ഞെടുത്തു. യോഗത്തിൽ ജനറൽ കൺവീനർ വിനോദ് വി വി തുരുത്തി സ്വാഗതം പറഞ്ഞു.

Keywords: Kerala, News, Theiyakshemasabha, Venkat, Unit, Formed, Theiyakshemasabha Venkat unit was formed

Post a Comment