Join Whatsapp Group. Join now!

ദേശിയ തൊഴിലാളി പ്രതിഷേധ ദിനത്തില്‍ മുളിയാറില്‍ പ്രക്ഷോഭം സംഘടിപ്പിച്ചു

മുളിയാര്‍: (my.kasargodvartha.com 23.09.2020) ദേശിയ തൊഴിലാളി പ്രതിഷേധ ദിനത്തില്‍ മുളിയാറില്‍ പ്രക്ഷോഭം സംഘടിപ്പിച്ചു. വിനാശകരമായ കേന്ദ്ര സര്‍ക്കാറിന്റെ സ്വകാര്യവല്‍ക്കരണം അവസാനിപ്പിക്കുക, പൊതുമേഖല ഓഹരി വിറ്റഴിക്കല്‍ നിര്‍ത്തലാക്കുക, തൊഴിലാളി വിരുദ്ധ നിയമ ഭേദഗതി പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പ്രക്ഷോഭം സംഘടിപ്പിച്ചത്. സംയുക്ത ട്രേഡ് യൂണിയന്‍ മുളിയാര്‍ പോസ്റ്റ് ഓഫീസിനു മുമ്പില്‍ നടത്തിയ പ്രതിഷേധം സംഘടിപ്പിച്ചത് മന്‍സൂര്‍ മല്ലത്തിന്റെ അധ്യക്ഷതയില്‍ ബി എം ഹാരിസ് ഉദ്ഘാടനം ചെയ്തു.



കെ ഗംഗധരന്‍, ബി കെ ഹംസ, കെ മുഹമ്മദ് കുഞ്ഞി, അഹമ്മദ് വമുലടുക്കം, ദിനേശന്‍, ചന്ദ്രഹാസന്‍, ജയന്തി, രഞ്ജു, രാജു, മനോജ്, ഉദയന്‍, രവി, പുഷ്പലാക്ഷി, റംശീദ് ബാലനടുക്കം തുടങ്ങിയവര്‍ സംബന്ധിച്ചു. കെ പി ഗംഗാധരന്‍ സ്വാഗതം പറഞ്ഞു.



Keywords: News, Kerala, Kasaragod, Muliyar,  The agitation was organized in Muliyar on the National Workers' Day
 

Post a Comment