Join Whatsapp Group. Join now!

ജീവകാരുണ്യ പ്രവര്‍ത്തനം മനുഷ്യ സമൂഹത്തിന് അനിവാര്യം: ടി ഇ അബ്ദുല്ല

വേദനിക്കുന്ന മനുഷ്യര്‍ക്ക് ഒപ്പം ചേര്‍ന്ന് സമാശ്വാസം നല്‍കാന്‍ മുന്നിട്ടിറങ്ങണമNews, Kerala, Muslim League, TE Abdulla, Charity, Meeting, Inauguration
കാസര്‍കോട്: (my.kasargodvartha.com 12.09.2020) വേദനിക്കുന്ന മനുഷ്യര്‍ക്ക് ഒപ്പം ചേര്‍ന്ന് സമാശ്വാസം നല്‍കാന്‍ മുന്നിട്ടിറങ്ങണമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ടി ഇ അബ്ദുല്ല പറഞ്ഞു. വാക്ക് കൊണ്ടും, പ്രവര്‍ത്തനങ്ങള്‍ കൊണ്ടും ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നത് സല്‍ കര്‍മമാണെന്ന് ടി ഇ കൂട്ടിച്ചേര്‍ത്തു. പാണക്കാട് പൂക്കോയ തങ്ങള്‍ ഹെല്‍ത്ത് വി കെയര്‍ മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ മണ്ഡലങ്ങളിലെ മുസ്ലിം ലീഗ് നിയോജക മണ്ഡലം, പഞ്ചായത്ത് - മുനിസിപ്പല്‍ പ്രസിഡന്റ് ജനറല്‍ സെക്രട്ടറിമാര്‍, നിയോജകമണ്ഡലം, പഞ്ചായത്ത്, മുനിസിപ്പല്‍ കോ-ഒഡിനേറ്റര്‍മാര്‍ എന്നിവരുടെ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.



മുസ്ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ അബ്ദുര്‍ റഹ് മാന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കോ- ഓഡിനേറ്റര്‍ പി എം മുനീര്‍ ഹാജി സ്വാഗതം പറഞ്ഞു. ഡോ. ടി പി അഷറഫലി വിഷയാവതരണം നടത്തി. കല്ലട്ര മാഹിന്‍ ഹാജി, എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, അസീസ് മരിക്കെ, വി പി അബ്ദുല്‍ ഖാദര്‍, മൂസ ബി ചെര്‍ക്കള, എ എം കടവത്ത്, ഖാദര്‍ ബദ്രിയ, പാറയില്‍ അബൂബക്കര്‍, ഇല്ല്യാസ് പ്രസംഗിച്ചു.

Keywords: News, Kerala, Muslim League, TE Abdulla, Charity, Meeting, Inauguration.

Post a Comment