Join Whatsapp Group. Join now!

തെക്കിൽ ടാറ്റാ കോവിഡ് കെയർ സെന്റർ ഉടൻ പ്രവർത്തനം ആരംഭിക്കണം; അഡ്വ കെ ശ്രീകാന്ത്

Tata COVID Care Center in the Thekkil should open soon; Adv K Srikanth
കാസർകോട്: (my.kasargodvartha.com 23.09.2020) ടാറ്റ ഗ്രൂപ്പ് 60 കോടി രൂപ ചിലവിൽ തേക്കിലിൽ നിർമിച്ച് സംസ്ഥാന സർക്കാരിന് കൈമാറിയ കോവിഡ് കെയർ സെന്റരിൽ അടിയന്തിരമായി ചികിത്സ ആരംഭിക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ ശ്രീകാന്ത് ആവശ്യപ്പെട്ടു. റെക്കോർഡ് വേഗത്തിൽ മാതൃകാപരമായി നിർമിച്ച് നൽകിയ ആശുപത്രി ഇനിയും തുറന്നിട്ടില്ല. ഡോക്ടർമാരെയോ, ജീവനക്കാരെയോ നിയമിച്ചിട്ടില്ല. ടാറ്റ നിർമാണം തുടങ്ങുമ്പോൾ തന്നെ ജീവനക്കാരുടെ നിയമനത്തിനാവശ്യമായ നടപടികൾ സർക്കാർ സ്വീകരിക്കണമായിരുന്നു. 

പക്ഷേ അതുണ്ടായില്ല. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് യാതൊരു വീക്ഷണവുമില്ല എന്നതിന്റെ തെളിവാണിത്. ജില്ലയിൽ കോവിഡ് പ്രതിരോധത്തിനും മറ്റു രോഗങ്ങൾക്കുള്ള ചികിത്സ സൗകര്യങ്ങൾ ഇല്ല എന്നും ബിജെപി കുറ്റപ്പെടുത്തി. ടാറ്റ കോവിഡ് ചികിത്സാകേന്ദ്രം തുറക്കാതെ ജനങ്ങളെ സർക്കാർ കബളിപ്പിക്കുന്നതായും ശ്രീകാന്ത് കുറ്റപ്പെടുത്തി.

ജില്ലയിൽ സർക്കാർ ഡോക്ടർമാരുടെയും ജീവനക്കാരുടെയും തസ്തികകൾ ഒഴിഞ്ഞു കിടക്കുമ്പോൾ നിയമിച്ച ഡോക്ടർമാരെയും സ്ഥലം മാറ്റുന്നത് അംഗീകരിക്കാനാവില്ല. പിണറായി സർക്കാർ ജില്ലയെ പൂർണമായി അവഗണിക്കുകയാണെന്നും ശ്രീകാന്ത് ആരോപിച്ചു. ഈ വിഷയത്തിൽ എംഎൽഎമാരുടെ മൗനം പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു.




Keywords: Kerala,News, Adv. k srikanth, Tata, Hospital, Covid,  Tata COVID Care Center in the Thekkil should open soon; Adv K Srikanth

Post a Comment