Join Whatsapp Group. Join now!

ജന്മദിനത്തില്‍ വായനശാലയ്ക്ക് പുസ്തകങ്ങള്‍ നല്‍കി എസ് എഫ് ഐ നേതാവ്‌

SFI leader donates books to the library on his birthday #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
രാജപുരം: (my.kasargodvartha.com 21.09.2020) ജന്മദിനത്തില്‍ വായനശാലയ്ക്ക് പുസ്തകങ്ങൾ നല്‍കി എസ്എഫ് ഐ നേതാവ്. സ്‌കൂള്‍ തുറക്കാത്ത സാഹചര്യത്തില്‍ ഓണ്‍ലൈന്‍ പഠനത്തിന് ആവശ്യമായ പുസ്തകങ്ങള്‍ വണ്ണാത്തിക്കാനം ഓര്‍മ്മ വായനശാലയ്ക്ക് നല്‍കിയാണ് സഹപ്രവര്‍ത്തകരോടൊപ്പം എസ്എഫ് ഐ പനത്തടി ഏരിയ പ്രസിഡണ്ട് വി കെ നീരജ് സഹപ്രവര്‍ത്തകര്‍ക്ക് ഒപ്പം പിറന്നാള്‍ ആഘോഷിച്ചത്.

എസ്എഫ് ഐ ജില്ലാ സെക്രട്ടറി ആല്‍ബിന്‍ മാത്യു പുസ്തകം ഏറ്റുവാങ്ങി. ഏരിയ സെക്രട്ടറി സച്ചിന്‍ ഗോപു അധ്യക്ഷനായി. എസ്എഫ് സംസ്ഥാന കമ്മിറ്റിയംഗം ശില്പ കോടോം, കെ കെ ജെന്നി, വി പി വിഷ്ണു എന്നിവര്‍ സംസാരിച്ചു. വായനശാല സെക്രട്ടറി എ കെ രാജേന്ദ്രന്‍ സ്വാഗതം പറഞ്ഞു.




Keywords: Kerala, News, Rajapuram, SFI, Leaders, Books, Donated, SFI leader donates books to the library on his birthday

Post a Comment