കാലിച്ചാനടുക്കം: (my.kasargodvartha.com 29.09.2020) റിട്ട. മർച്ചൻ്റ് നേവി ഉദ്യോഗസ്ഥൻ പനയന്തട്ട രാമചന്ദ്രൻ നായർ (70) നിര്യാതനായി. പരേതരായ പുറവങ്കര കുഞ്ഞമ്പു നായർ-പാറുക്കുട്ടി ദമ്പതികളുടെ മകനാണ്. ശാസ്താംപാറ ശ്രീധർമ്മശാസ്താ ക്ഷേത്രം സെക്രട്ടറി, കോട്ടിക്കുളം സീമെൻസ് ക്ലബ്ബ് പ്രവർത്തകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: കെ വിമല. മക്കൾ: കെ വിധുലകുമാരി (കാസർകോട്), കെ വിജിതകുമാരി (കാസർകോട്), കെ ബിബിതാ റാണി (കാനഡ). മരുമക്കൾ: പി സുരേഷ് കുമാർ (സി പി സി ആർ ഐ, കാസർകോട്), കെ മനോജ് കുമാർ (എക്സ് മിലിട്ടറി, കാസർകോട്), കെ വി സന്ദീപ് (കാനഡ).
സഹോദരങ്ങൾ: പി രാധ, പി ശാരദ, പി സുശീല, പി ഓമന.
UPDATED
Keywords: Kerala, Obituary, Death, Kalichanadukkam, Navy Officer, Retd Merchant Navy officer dies.