Join Whatsapp Group. Join now!

ടൂറിസം വികസനത്തോട് മുഖം തിരിച്ച് അധികൃതർ; ടൂറിസം ദിനത്തിൽ വേറിട്ട പ്രതിഷേധവുമായി മൊഗ്രാൽ ദേശീയവേദി

Officials turn a blind eye to tourism development; Mogral Desheeya vedhi with protest on Tourism Day #കേരളവാർത്തകൾ #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർ
മൊഗ്രാൽ: (my.kasargodvartha.com 28.09.2020) ടൂറിസം പദ്ധതികളിൽ അധികൃതർ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് മൊഗ്രാൽ ദേശീയവേദി ഭാരവാഹികൾ വേറിട്ട പ്രതിഷേധ യോഗം നടത്തി. മൊഗ്രാൽ പുഴയിലെ തുരുത്തിൽ തോണിയിലിരുന്നാണ് പ്രതിഷേധ യോഗം സംഘടിപ്പിച്ചത്.

Officials turn a blind eye to tourism development; Mogral Desheeya vedhi with protest on Tourism Day

മൊഗ്രാൽ പുഴയോരവും, മൊഗ്രാൽ ബീച്ചും ഉൾപ്പെടുന്ന ടൂറിസം പദ്ധതികൾക്കായി ജനപ്രധിനിധികളുൾപ്പെടെയുള്ളവർക്ക് ദേശീയവേദി നിരവധി തവണ നിവേദനം നൽകിയിട്ടുണ്ടെങ്കിലും കുമ്പളയുടെ ടൂറിസം പദ്ധതികളിൽ മൊഗ്രാലിനെ ഉൾപ്പെടുത്തിയിട്ടില്ല. ഈ സാഹചര്യത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

പ്രധിഷേധ യോഗത്തിൽ പ്രസിഡണ്ട്‌ മുഹമ്മദ്‌ അബ്‌കോ വൈസ് പ്രസിഡണ്ടുമാരായ എം എം റഹ്‌മാൻ, ടി കെ ജഅഫർ, ജനറൽ സെക്രട്ടറി എം എ മൂസ, ജോയിന്റ് സെക്രട്ടറിമാരായ ഇബ്രാഹിം ഖലീൽ, പി എം മുഹമ്മദ്‌ കുഞ്ഞി ടൈൽസ്, ട്രഷറർ വിജയകുമാർ എന്നിവർ സംബന്ധിച്ചു.

Keywords: Kerala, News, Officials turn, Tourism, Development, Mogral, Desheeya, Vedhi, Officials turn a blind eye to tourism development; Mogral Desheeya vedhi with protest on Tourism Day

Post a Comment