Join Whatsapp Group. Join now!

കരിച്ചേരി നാരായണൻ മാസ്റ്റർ രണ്ടാം ചരമവാർഷികം ആചരിച്ചു

Karicheri Narayanan Master death anniversary #കേരളവാർത്തകൾ #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത്തകൾ
പൊയിനാച്ചി: (my.kasargodvartha.com 10.09.2020) ഫാർമേഴ്സ് വെൽഫെയർ സഹകരണ സംഘം സ്ഥാപക പ്രസിഡണ്ട് കരിച്ചേരി നാരായണൻ മാസ്റ്ററുടെ രണ്ടാം ചരമ വാർഷിക ദിനം സംഘം ഭരണ സമിതിയുടെ നേതൃത്വത്തിൽ ആചരിച്ചു. സംഘം ഹെഡ് ഓഫീസിൽ വച്ച് രാവിലെ പുഷ്പാർച്ചനയും അനുസ്മരണ പരിപാടിയും നടത്തി. 


സംഘം പ്രസിഡണ്ട് കെ മൊയ്തീൻകുട്ടി ഹാജി അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ഹാരിസ് ബെണ്ടിച്ചാൽ അധ്യക്ഷത വഹിച്ചു. പി ശ്രീധരൻ മുണ്ടോൾ, എ കെ ശശിധരൻ, ഉണ്ണികൃഷ്ണൻ പൊയിനാച്ചി, അൻവർ മാങ്ങാട്, എം രാഘവൻ വലിയവീട്, സി നാരായണൻ നമ്പ്യാർ, വിജയലക്ഷ്മി എ, കമല ടി, ഗിരികൃഷ്ണൻ കൂടാല, മനോജ് കുമാർ എം എന്നിവർ സംസാരിച്ചു.

ഉദുമ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി കരിച്ചേരി നാരായണൻ മാസ്റ്റററുടെ 2-ാം ചരമവാർഷികം ആചരിച്ചു


പൊയിനാച്ചി: ഉദുമ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ മുൻ അധ്യക്ഷനും, റിട്ടേർഡ് അധ്യാപകനും, പ്രമുഖ സഹകാരിയുമായിരുന്ന കരിച്ചേരി നാരായണൻ മാസ്റ്ററുടെ രണ്ടാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് ഉദുമ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി.

ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് സി രാജൻ പെരിയ അധ്യക്ഷത വഹിച്ചു. ഡി സി സി പ്രസിഡണ്ട് ഹക്കീം കുന്നിൽ ഉദ്ഘാടനം ചെയ്തു. കെ പി സി സി മുൻ ജനറൽ സെക്രട്ടറി കെ പി കുഞ്ഞിക്കണ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. ഡി സി സി ഭാരവാഹികളായ വി ആർ വിദ്യാസാഗർ, എ ഗോവിന്ദൻ നായർ, ബാലകൃഷ്ണൻ പെരിയ, യൂത്ത് കോൺഗ്രസ്സ് പാർലിമെന്റ് മണ്ഡലം മുൻ പ്രസിഡണ്ട് സാജിദ് മൗവ്വൽ, ഡി സി സി നിർവ്വാഹക സമിതി അംഗം സത്യൻ പൂച്ചക്കാട്, ജവഹർ ബാലജനവേദി ജില്ലാ ചെയർമാൻ രാജേഷ് പളളിക്കര, ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡണ്ടുമാരായ കേവീസ് ബാലകൃഷ്ണൻ മാസ്റ്റർ, വി കണ്ണൻ, എ കെ ശശിധരൻ, ബാലകൃഷ്ണൻ നായർ, പൊയിനാച്ചി ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ സുകുമാരൻ പൂച്ചക്കാട്, ശ്രീധരൻ മുണ്ടോൾ, ഭാസ്കരൻ ചാലിങ്കാൽ, ചന്തുകുട്ടി പൊഴുതല, രവീന്ദ്രൻ കരിച്ചേരി, രാമകൃഷ്ണൻ നായർ നടുവിൽവീട്, ശശിധരൻ തന്നിത്തോട്, ശംബു ബേക്കൽ, ശ്രീജ പുരുഷോത്തമൻ, സുന്ദരൻ കുറിച്ചിക്കുന്ന്, രാഘവൻ വലിയവീട്, രാജൻ കെ പൊയിനാച്ചി, ചന്ദ്രൻ തച്ചങ്ങാട്, മണ്ഡലം പ്രസിഡണ്ടുമാരായ കൃഷ്ണൻ ചട്ടഞ്ചാൽ, എം പി എം ഷാഫി എന്നിവർ സംസാരിച്ചു. 

ബ്ലോക്ക് ജനറൽ സെക്രട്ടറി ഉണ്ണികൃഷ്ണൻ പൊയിനാച്ചി സ്വാഗതവും ബ്ലോക്ക് ട്രഷറർ ബാബു മണിയങ്കാനം നന്ദിയും പറഞ്ഞു.


Keywords: Kerala, News, Kasargod, Karichery, Remembrance,  Karicheri Narayanan Master death anniversary.

Post a Comment