വെള്ളരിക്കുണ്ട്: (my.kasargodvartha.com 23.09.2020) കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച കാര്‍ഷിക ബില്ലിലൂടെ കര്‍ഷകന്റെ മരണമണിയാണ് മുഴങ്ങുന്നതെന്നു കേരള കോണ്‍ഗ്രസ്. (എം) കാസര്‍കോട് ജില്ലാ കമ്മിറ്റി.
പാര്‍ലമെന്റില്‍ വേണ്ടത്ര ചര്‍ച്ച കൂടാതെ പാസാക്കിയ ബില്‍, നോട്ടു നിരോധനവും, ജി എസ് ടി യും പോലെ മറ്റൊരു ദുരന്തമാകും, കുത്തക കമ്പനികളുടെ തേര്‍വാഴ്ച ചെറുകിട കര്‍ഷകരെ ദുരിതത്തിലേക്കും, ആത്മഹത്യയിലേക്കും നയിക്കും.
സംസ്ഥാനങ്ങളെ വിശ്വാസത്തിലെടുക്കുവാനോ, ദേദഗതികള്‍ ഉള്‍ക്കൊള്ളാനോ തയ്യാറാകാത്ത കേന്ദ്ര സര്‍ക്കാര്‍ ഫെഡറലിസത്തിന് എതിരാണ്.
വെള്ളരിക്കുണ്ട് സബ് പോസ്റ്റ് ഓഫിസിന് മുന്‍പില്‍ നടത്തിയ പ്രതിഷേധ ധര്‍ണ ജില്ലാ പ്രസിഡന്റ് ജെറ്റോ ജോസഫ് ഉത്ഘാടനം ചെയ്തു. ജോര്‍ജ് പൈനാപ്പള്ളി അധ്യക്ഷത വഹിച്ചു, നേതാക്കളായ അബ്രാഹം തോണക്കര. ജെയിംസ് മാരൂര്‍, സിജി കട്ടക്കയം, പ്രിന്‍സ് ജോസഫ്, ബേബി പന്തല്ലൂര്‍, മാത്യു മാരുര്‍, രഞ്ചിത്ത് പുളിയക്കാടന്‍, സിബി മേക്കുന്നേല്‍, ബേബി മാരൂര്‍, ജോസ് നാഗരോലില്‍, തോമസുകുട്ടീ കരമല. ജോസ് തേക്കു കാട്ടില്‍, ജോസ് കാവുങ്കല്‍, ബിജു പുതുപ്പള്ളി തകിടിയേല്‍, ബിനോയി വെള്ളിയേപ്പളില്‍, സണ്ണി കൂരാപ്പള്ളി, റ്റോമി കുമ്പാട്ട്, തുടങ്ങിയവര്‍ സംസാരിച്ചു.
Keywords: Kerala, News, Congress, Protest, Conducted, Kerala congress (m) protest conducted