ഉദുമ: (my.kasargodvartha.com 25.09.2020) എയിംസ് കാസർകോട് തന്നെ വേണം എന്ന ആവശ്യം മുന്നോട്ട് വെച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി ഉദുമ യൂണിറ്റിന്റെ നേതൃത്വത്തിൽ ഒപ്പുശേഖരണം നടത്തി. ജില്ല പ്രസിഡണ്ട് കെ അഹമ്മദ് ശരീഫ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് എ വി ഹരിഹരസുതൻ അധ്യക്ഷത വഹിച്ചു.
ഉദുമ പഞ്ചായത്ത് പ്രസിഡണ്ട് കെ എ മുഹമ്മദലി, മെമ്പർമാരായ കെ സന്തോഷ് കുമാർ, പ്രഭാകരൻ തെക്കേക്കര, ചന്ദ്രൻ നാലാംവാതുക്കൽ, രജിത അശോകൻ, കെ അപ്പു, മേഖല പ്രസിഡണ്ട് അശോകൻ പൊയിനാച്ചി, യൂസഫ് റൊമാൻസ്, പി കെ ജയൻ, രമേശൻ കൊപ്പൽ, തമ്പാൻ അച്ചേരി, കെ ബി എം ശരീഫ്, പ്രസാദ്, വാസു മാങ്ങാട്, താജുദ്ദിൻ കീഴൂർ, ഹംസ പാലക്കി, എൻ എ ഭരതൻ എന്നിവർ പ്രസംഗിച്ചു.
Keywords: Kerala, News, Kasaragod, Uduma, AIIMS, Vyaapaari Vyavasaayi Yekopana Samithi, Kasargod wants AIIMS; The Traders and Industrialists Coordinating Committee headed by Uduma unit collected signatures.