Join Whatsapp Group. Join now!

ആറ് മാസത്തോളമായി അടച്ചിട്ട കാസര്‍കോട് മത്സ്യ മാര്‍ക്കറ്റ് കോവിഡ് പ്രോട്ടോകോള്‍ പ്രകാരം തുറന്ന് കൊടുക്കണം: ഐ എന്‍ എല്‍

നഗരത്തില്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാര്‍ക്കറ്റ് പൂട്ടിയിട്ടതിനെ തുടര്‍ന്ന് സ്ത്രീകളും പുരുഷന്മാരുമടക്കം 200 ഓളം വില്പനക്കാരും നൂറ് കണക്കിന് അനുബന്ധ തൊഴിലാളികളുമുള്ള മാര്‍ക്കറ്റ് അടച്ചിട്ടതിനെ തുടര്‍ന്ന് ഭൂരിപക്ഷം തൊഴിലാളികളും പട്ടിണിയിലും ദുരിതത്തിലുമാണ് Kasargod Fish Market should be reopened as per Kovid Protocol; INL
കാസര്‍കോട്: (my.kasargodvartha.com 04.09.2020) ആറ് മാസത്തോളമായി അടച്ചിട്ട കാസര്‍കോട് മത്സ്യ മാര്‍ക്കറ്റ് കോവിഡ് പ്രോട്ടോകോള്‍ പ്രകാരം തുറന്ന് കൊടുക്കണമെന്ന് ഐ.എന്‍.എല്‍ മുനിസിപ്പല്‍ കമ്മറ്റി ജനറല്‍ സെക്രട്ടറിയും
മല്‍സ്യ തൊഴിലാളി സംഘം സെക്രട്ടറിയുമായ സിദ്ദിഖ് ചേരങ്കൈ ആവശ്യപ്പെട്ടു.


Kerala, News, Inl, Fish market, Kasargod Fish Market should be reopened as per Kovid Protocol; INL
നഗരത്തില്‍ കോവിഡ്  വ്യാപനത്തെ തുടര്‍ന്ന് മാര്‍ക്കറ്റ് പൂട്ടിയിട്ടതിനെ തുടര്‍ന്ന് സ്ത്രീകളും പുരുഷന്മാരുമടക്കം  200 ഓളം  വില്പനക്കാരും നൂറ് കണക്കിന് അനുബന്ധ തൊഴിലാളികളുമുള്ള മാര്‍ക്കറ്റ് അടച്ചിട്ടതിനെ തുടര്‍ന്ന്  ഭൂരിപക്ഷം തൊഴിലാളികളും പട്ടിണിയിലും ദുരിതത്തിലുമാണ്.


ചിലര്‍ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തും മറ്റും കച്ചവടം ചെയ്തു ജീവിക്കുന്നുവെങ്കിലും ജീവിക്കാന്‍ മറ്റു വഴികളില്ലാതെ മാര്‍ക്കറ്റിനെ മാത്രം ആശ്രയിച്ചു കഴിയുന്നവര്‍ ഇന്നും കടുത്ത ദാരിദ്രത്തിലാണ്.

മാര്‍ക്കറ്റ് തുറന്നാല്‍  സമൂഹ വ്യാപനം ഉണ്ടാകുമെന്നു പറയുന്നവര്‍ മാര്‍ക്കറ്റിന് സമാനമായ രീതിയില്‍ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് വില്പന അനുവദിക്കുന്നു. മാര്‍ക്കറ്റിലേതിന് സമമായ രീതിയില്‍ തന്നെയാണ് അവിടെയും ആളുകള്‍ തടിച്ചു കൂടുന്നതും വില്പന നടക്കുന്നതും.

എന്നാല്‍ മാര്‍കറ്റിനകത്താണ് കൊറോണ ഉല്‍ഭവം എന്നത് പോലെയാണ് അധികാരികളുടെ തീരുമാനങ്ങള്‍. യഥാര്‍ഥത്തില്‍ ഇക്കാലയളവില്‍ ഒരു പോസിറ്റീവ് കേസ് പോലും മാര്‍ക്കറ്റില്‍ വെച്ചുണ്ടായിട്ടില്ല സമ്പര്‍ക്ക ലിസ്റ്റിലും മാര്‍ക്കറ്റ് ഉള്‍പ്പെട്ടിട്ടില്ല എന്നതാണ് വാസ്തവം

ജില്ലയിലെ തന്നെ ഏറ്റവും വലിയ വ്യാപാര കേന്ദ്രമാണ് മാര്‍ക്കറ്റ്. എല്ലാം തുറന്നിട്ടും മല്‍സ്യം മാത്രം കച്ചവടം അനുവദിക്കുന്നില്ല. മാര്‍ക്കറ്റിന് ചുറ്റുമുള്ള സര്‍വ്വ വ്യാപാരങ്ങളും മത്സ്യ മാര്‍ക്കറ്റ് മേഖലയെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്. മറ്റു കച്ചവടങ്ങള്‍ക്ക് ബാധകമാക്കിയ നിയമങ്ങള്‍ നടപ്പിലാക്കി മത്സ്യ കച്ചവടം നടത്താന്‍  മാര്‍ക്കറ്റ് പ്രോട്ടോകോള്‍ പാലിച്ച് തുറന്നു കൊടുക്കണമെന്നും നഗരത്തിലെ തെരുവോരങ്ങളിലെ മത്സ്യകച്ചവടം നിര്‍ത്തലാക്കി മാര്‍ക്കറ്റ് മേഖലയെ സംരക്ഷിക്കണമെന്നും ഐ.എന്‍.എല്‍.
ആവശ്യപ്പെട്ടു.


Keywords: Kerala, News, Inl, Fish market, Kasargod Fish Market should be reopened as per Kovid Protocol; INL

Post a Comment