Join Whatsapp Group. Join now!

കെ എസ് സാലി, കെ യു രാംദാസ്, നിഷ ആൻറണി, നിസാർ അൽഫ, അർഷാദ് വൊർക്കാടി എന്നിവർക്ക് അനുമോദനം

Kasaragod Chamber of Commerce presented the awards
കാസർകോട്: (my.kasargodvartha.com 17.09.2020) ലോക്ക് ഡൗൺ കാലയളവിൽ ചെയ്ത സേവനങ്ങൾ മാനിച്ച് ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലെ പൊതു പ്രവർത്തകരെ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രീസ് അനുമോദിച്ചു. ജില്ലാ പോലീസ് മേധാവി ഡി ശിൽപ്പ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

ജനറൽ സെക്രട്ടറി മുഹമ്മദലി ഫത്താഹ് അധ്യക്ഷനായി. കെ എസ് സാലി കീഴൂർ ഉദുമ, കെ യു രാംദാസ് തൃക്കരിപ്പൂർ, നിഷ ആൻറണി കാഞ്ഞങ്ങാട്, നിസാർ അൽഫ കാസർകോട്, അർഷാദ് വൊർക്കാടി മഞ്ചേശ്വരം എന്നിവരെയാണ് ആദരിക്കുകയും അനുമോദിക്കുകയും ചെയ്തത്.


സി എൽ ഹമീദ്, സാഹിദ് മെട്രോ, മുഹമ്മദ് ഹാഷിം, അബ്ദുല്ല പടിഞ്ഞാർ, എം തുളസിധരൻ, ബാബുരാജ്, ശരീഫ്, എം പി അബ്ദുൽ കരീം എന്നിവർ സംസാരിച്ചു.

Keywords: News, Kerala, Kasaragod, Kasaragod Chamber of Commerce presented the awards
 

Post a Comment