കാസർകോട്: (my.kasargodvartha.com 30.09.2020) സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ 2018-19 വർഷത്തെ ജില്ലയിലെ മികച്ച യൂത്ത് ക്ലബ്ബിനുള്ള സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ അവാർഡിന് ഇ വൈ സി സി എരിയാലിനെ തിരഞ്ഞെടുത്തു.
ക്യാൻസർ നിർണ്ണയ ബോധവൽക്കരണ ക്യാമ്പ്, ട്രോമ കെയർ പരിശീലനം, ഊർജ സംരക്ഷണ ബോധവൽക്കരണം, പരിസ്ഥിതി പഠന ക്യാമ്പ്, സൈബർ നിയമ ബോധവൽക്കരണം, പി.എസ്.സി പരീക്ഷാ ട്രയിനിംഗ്, ഹരിത ഗ്രാമം, സ്നേഹസ്പർശം സ്കൂൽ കിറ്റ് വിതരണം, തപാൽ വാരാചരണം, മാനസികാരോഗ്യ ബോധവൽക്കരണം തുടങ്ങി നിരവധി മേഖലകളിൽ മികച്ച പരിപാടികൾ സംഘടിപ്പിച്ചിരുന്നു.
ജില്ലാ കളക്ടർ അധ്യക്ഷനും, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഉപാധ്യക്ഷയും, നെഹ്റു യുവ കേന്ദ്ര ജില്ലാ കോർഡിനേറ്റർ, യുവജനക്ഷേമ ബോർഡ് ജില്ലാ പ്രോഗ്രാം ഓഫീസർ, ജില്ലാ യൂത്ത് കോർഡിനേറ്റർ എന്നിവർ അടങ്ങിയ ജൂറിയാണ് വിധിനിർണയം നടത്തിയത്.
2018-2019 വർഷങ്ങളിൽ പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തിൽ നീട്ടിവച്ച അവാർഡ് നിർണ്ണയമാണ് ഇപ്പോൾ പ്രഖ്യാപിച്ചത്.
Keywords: Kerala, News, EYCC, Ariyal again, Award, Best youth club, Kasaragod district, EYCC Ariyal again bagged the award for the best youth club in Kasaragod district