കാസർകോട്: (my.kasargodvartha.com 17.09.2020) കാസർകോട്ടെ 38 ഗ്രാമ പഞ്ചായത്തുകളിലെ പി എച്ച് സികൾ മുഖേനയുള്ള പാലിയേറ്റീവ് സംവിധാനത്തിനായി പോർട്ടബിൾ ഓക്സിജൻ സിലിണ്ടറുകൾ വിതരണം ചെയ്തു. മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്തിന് കീഴിലുള്ള മൊഗ്രാൽ പുത്തൂർ എഫ് എച്ച് സിയിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീർ എഫ് എച്ച് സി മെഡിക്കൽ ഓഫീസർക്ക് ഓക്സിജൻ സിലിണ്ടറുകൾ കൈമാറി.
ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ എ ജലീൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷാനവാസ് പാദൂർ, മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്ത് ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഹമീദ് ബെള്ളൂർ തുടങ്ങിയവർ സംബന്ധിച്ചു.