കാസർകോട്: (my.kasargodvartha.com 25.09.2020) കോവിഡിനെ തുടർന്ന് ഏർപ്പെടുത്തിയ സകല യാത്രാ നിയന്ത്രണങ്ങളും ഒഴിവാക്കിയിട്ടും കാസർകോട്ട് മാത്രം തടസ്സങ്ങൾ ബാക്കി കിടക്കുന്നതായി ആക്ഷേപം. എറണാകുളത്ത് നിന്നും ബാംഗ്ലൂരുവിലേക്ക് സർക്കാർ വിലാസത്തിൽ ബസ് ഓടുന്നുണ്ട്. മുംബൈയിൽ നിന്ന് തിരുവനന്തപുരത്തേക്കും എറണാകുളത്ത് നിന്ന് ഡൽഹിയിലേക്കും മുടക്കമില്ലാതെ തീവണ്ടികളും ഓടുന്നുണ്ട്. തിരുവനന്തപുരത്തു നിന്നും മംഗളൂരുവിൽ നിന്നും ചെന്നൈയിലേക്ക് തീവണ്ടി മറ്റന്നാൾ ആരംഭിക്കുമെന്ന് അറിയിച്ചിട്ടുമുണ്ട്.
പിന്നെയെന്തു കൊണ്ട് മംഗളൂരുവിൽ നിന്ന് കാസർകോട് വഴി കേരളത്തിലേക്ക് ബസും തീവണ്ടിയും ഓടിക്കാൻ തടസമെന്നാണ് ജനങ്ങൾ ചോദിക്കുന്നത്. തലപ്പാടി അതിർത്തി വരെ വന്ന് വൃദ്ധരും അംഗ പരിമിതരും ഉൾപ്പെടെയുള്ളവർ ബസ്സിറങ്ങി അര കിലോമീറ്റർ ദൂരം വെയിലും മഴയും കൊണ്ട് നടന്ന് ഇപ്പുറത്ത് നിന്നും വീണ്ടും ബസ് കയറി പോകുന്നത് കണ്ട് സന്തോഷിക്കുന്ന അധികാരികൾ സാഡിസ്റ്റുകളാണെന്നാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്.
ജനപ്രതിനിധികൾ ആരും തന്നെ കാസർകോട്ടുകാരുടെ യാത്രാ പ്രശ്നത്തിൽ ഗൗരവമായി ഇടപെടാത്തത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും ഇക്കാര്യത്തിൽ ഉടൻ തന്നെ മംഗളൂരു തിരുവനന്തപുരം തീവണ്ടിയും മംഗളുരു കാസർകോട് ബസ് സർവ്വീസും ആരംഭിക്കണമെന്ന് കാസർകോട് സൗഹൃദ ഐക്യ വേദി ആവശ്യപ്പെട്ടു.
നിസാര്‍ പെര്‍വാഡ്, അബ്ദുല്ല പടിഞ്ഞാര്‍, അബ്ദുല്ല കുഞ്ഞി മൊഗ്രാല്‍, അബുതായി, അസീസ് കോപ്പ, സിദ്ദീഖ് ഒമാന്‍, സലാം കുന്നില്‍, ഉമര്‍ പാണലം, സലീംചാല അത്തിവളപ്പില്‍, അസീസ് കടവത്ത്, അഷ്‌റഫ് സീതി പട്‌ള എന്നിവർ ചര്‍ച്ചയില്‍ പങ്കെടുത്തു.
Keywords: Kerala, News, Kasargod, COVID, Bus, Train, Travel, District, Government, Officials, Despite all the restrictions imposed on COVID, Problem remains only at Kasargod.