കാസർകോട്: (my.kasargodvartha.com 28.09.2020) മുൻ മുഖ്യമന്ത്രിയും മുസ് ലിം ലീഗ് നേതാവുമായ സിഎച്ച് മുഹമ്മദ് കോയ കാലത്തിന്റെ പാഠപുസ്തകമാണെന്ന് മുതിർന്ന പത്രപ്രവർത്തകൻ റഹ് മാൻ തായലങ്ങാടി പറഞ്ഞു.
മുഖ്യമന്ത്രി എന്ന നിലയിലും വിവിധ വകുപ്പുകൾ കൈകാര്യം ചെയ്ത മന്ത്രിയെന്ന നിലയിലും ജനപ്രതിനിധിയെന്ന നിലയിലും വിദ്യാഭ്യാസ, സാമൂഹിക സാംസ്കാരിക മേഖലകളിൽ നിരവധി കാര്യങ്ങൾ സി എച്ച് ചെയ്തു തീർത്തു. ഓരോ കാര്യങ്ങൾ ചെയ്യുമ്പോഴും അദ്ദേഹം അനുഭവിച്ച ത്യാഗങ്ങൾ വളരെ വലുതാണ്. ഉപജാപസംഘങ്ങൾ അദ്ദേഹത്തിനു ചുറ്റും ഉണ്ടായിട്ടില്ല അഴിമതിക്ക് കൂട്ടുനിന്നില്ല നർമ്മ മധുരമായി സംസാരിച്ച സിഎച്ചിനെ രാഷ്ട്രീയ എതിരാളികൾ പോലും ഇഷ്ടപ്പെട്ടുവെന്നും റഹ് മാൻ തായലങ്ങാടി അഭിപ്രായപ്പെട്ടു.
മുൻ മുഖ്യമന്ത്രിയും മുസ്‌ലിം ലീഗിന്റെ സമുന്നത നേതാവുമായിരുന്ന സി എച്ച് മുഹമ്മദ് കോയ സാഹിബിന്റെ ചരമ വാർഷികത്തിന്റെ ഭാഗമായി മുസ്‌ലിം ലീഗ് കാസർകോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു.
പ്രസിഡണ്ട് ടി ഇ അബ്ദുല്ല അധ്യക്ഷത വഹിച്ചു. എം സി ഖമറുദ്ധീൻ എം എൽ എ, എൻ എ നെല്ലിക്കുന്ന് എം എൽ എ, മുസ്‌ലിം ലീഗ് ജില്ലാ ഭാരവാഹികളായ അസീസ് മരിക്കെ, കെ മുഹമ്മദ് കുഞ്ഞി വി പി അബ്ദുൽ ഖാദർ, പി എം മുനീർ ഹാജി, മൂസ ബി ചെർക്കള, ഉദുമ മണ്ഡലം പ്രസിഡണ്ട് കെ ഇ എ ബക്കർ, കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട് എം പി ജാഅഫർ, കാസർകോട് മണ്ഡലം ജനറൽ സെക്രട്ടറി അബ്ദുല്ല ക്കുഞ്ഞി, ചെർക്കള, യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷ്റഫ് എടനീർ, ജനറൽ സെക്രട്ടറി ടി ഡി കബീർ, എം അബ്ദുല്ല മുഗു, കാപ്പിൽ മുഹമ്മദ് പാഷ, എ പി ഉമ്മർ, സി എ അബ്ദുല്ലക്കുഞ്ഞി, അഡ്വ. ഫൈസൽ, ഹസ്സൻ നെക്കര, ബഷീർ വെള്ളിക്കോത്ത്, ലത്തീഫ് നീലഗിരി, സി ബി അബ്ദുല്ല ഹാജി, അബ്ബാസ് ഓണന്ത, അബ്ബാസ് ബീഗം പ്രസംഗിച്ചു.

Keywords: Kerala, News, CH Muhammad Koya, textbook, Rahman Thailangadi, CH Muhammad Koya was the textbook of the times: Rahman Thailangadi