Join Whatsapp Group. Join now!

എസ് എസ് എൽ സി -പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് ക്യാഷ് പ്രൈസ് നൽകി

Cash prizes were given to the students who achieved high marks in the SSLC-Plus Two examinations#കേരളവാർത്തകൾ #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത്തകൾ
മൊഗ്രാൽ: (my.kasargodvartha.com 28.09.2020) എസ് എസ് എൽ സി -പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് മീലാദ് ട്രസ്റ്റ്‌ ക്യാഷ് പ്രൈസ് നൽകി. കുമ്പള പോലീസ് സി ഐ പ്രമോദ് ഉദ്ഘാടനം ചെയ്തു. 

Cash prizes were given to the students who achieved high marks in the SSLC-Plus Two examinations

സിവിൽ സർവീസ് നേടുക എന്നതു പോലും ഈ കാലഘട്ടത്തിൽ എളുപ്പമാണ്. ഇത് മനസ്സിലാക്കി മുന്നേറാൻ വിദ്യാർത്ഥികൾ മുന്നോട്ടുവരണമെന്ന് സി ഐ പ്രമോദ് അഭിപ്രായപ്പെട്ടു.

Cash prizes were given to the students who achieved high marks in the SSLC-Plus Two examinations

ചടങ്ങിൽ മീലാദ് ട്രസ്റ്റ്‌ പ്രോഗ്രാം കൺവീനർ ബി എ മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. ഡോ. ഫാത്തിമത്ത് സിയാന കെ എം, ഡോ. ഫാത്തിമത്ത് ആദില, ഡോ. ഷുമൈസ് ടി എം, എസ്സാ സ്കൂൾ പ്രിൻസിപ്പാൾ ഫാത്തിമത്ത് സുഹറ, മൊഗ്രാൽ ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക റഷീദ കെ മുഹമ്മദ്, എം നുഅ്മാന്‍ മാസ്റ്റർ, സിവിൽ എഞ്ചിനീയർമാരായ മുഹമ്മദ് നിഹാദ് എ, ജസീം ടി കെ ട്രസ്റ്റ്‌ രക്ഷാധികാരി എം എ കുഞ്ഞഹമ്മദ്, ഗൾഫ് പ്രതിനിധി എം ജി എ റഹ്‌മാൻ, ടി എം ഷുഹൈബ്, ടി കെ ജാഫർ, അബ്ദുൽ ഖാദർ കെ എം, എ അബ്ദുർ റഹ്‌മാൻ ഫോറസ്റ്റ് എന്നിവർ വിദ്യാർത്ഥികൾക്ക് ക്യാഷ് പ്രൈസും, ഉപഹാരവും വിതരണം ചെയ്തു. ചടങ്ങിൽ പതിനാലാം വയസ്സിൽ ഖുർആൻ മന:പ്പാഠമാക്കിയ അബ്ദുൽ മർജാൻ മുഫീദ് എന്ന വിദ്യാർത്ഥിയെ ആദരിച്ചു.

ട്രസ്റ്റ്‌ അംഗങ്ങളായ എം എം റഹ്‌മാൻ, പി വി അൻവർ, ടി പി മുഹമ്മദ്, ടി എം മുഹമ്മദ്, സിദ്ദീഖ് മാൻകൂർ, ടി എം ഇബ്രാഹിം, എം എം ഫക്രുദ്ദീൻ എന്നിവർ നേതൃത്വം നൽകി. എം എ മൂസ സ്വാഗതം പറഞ്ഞു.

Keywords: Kerala, News, Cash prizes, SSLC, Plus Two, Examinations, Students, High marks, Achieved, Cash prizes were given to the students who achieved high marks in the SSLC-Plus Two examinations

Post a Comment