Join Whatsapp Group. Join now!

ടാറ്റാ കോവിഡ് ആശുപത്രി തുറക്കാത്തത് പിണറായി സർക്കാരിന്റെ വീഴ്ച്ച മൂലമെന്ന് അഡ്വ. കെ ശ്രീകാന്ത്

Advocate K Srikanth blames Pinarayi government for not opening Tata COVID hospital #കേരളവാർത്തകൾ #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത്തകൾ
ചട്ടഞ്ചാൽ: (my.kasargodvartha.com 25.09.2020) ടാറ്റാ കോവിഡ് ആശുപത്രി തുറക്കാത്തത് പിണറായി സർക്കാരിന്റെ വീഴ്ച്ച മൂലമെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ ശ്രീകാന്ത് ആരോപിച്ചു. കോവിഡ് രോഗം പടരുന്ന ആരംഭഘട്ടത്തിൽ തന്നെ ടാറ്റ ഗ്രൂപ്പ് 60 കോടി രൂപ മുതൽ മുടക്കി കോവിഡ് ആശുപത്രി റെക്കോർഡ് വേഗത്തിൽ നിർമിച്ച് സംസ്ഥാന സർക്കാരിന് കൈമാറിയെങ്കിലും ഇനിയും ചികിത്സ ആരംഭിച്ചിട്ടില്ലെന്നും ടാറ്റ കോവിഡ് ആശുപത്രി ഉടൻ പ്രവർത്തിപ്പിക്കണമെന്നാവശ്യപ്പെട്ട് ബി ജെ പി ഉദുമ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ധർണ്ണ ഉദ്‌ഘാടനം ചെയ്തു സംസാരിക്കവേ ശ്രീകാന്ത് പറഞ്ഞു.

Advocate K Srikanth blames Pinarayi government for not opening Tata COVID hospital

ആരോഗ്യ വകുപ്പ് കാസർകോട് ജില്ലയെ കാലാകാലങ്ങളായി അവഗണിച്ചു വരികയാണ്. അതിന്റെ തുടർച്ചയാണ് നിയമിച്ച ഡോക്ടർമാരെയും ജൂനിയർ ഡോക്ടർമാരെയും സ്ഥലം മാറ്റിയത്. ടാറ്റ കൈമാറിയ ആശുപത്രിയിൽ ഉടൻ  കോവിഡ് ചികിത്സ ആരംഭിക്കണമെന്നും ഉക്കിനടുക്ക മെഡിക്കൽ ആശുപത്രി പൂർണ രൂപത്തിൽ ആരംഭിക്കണമെന്നും  അദ്ദേഹം ആവശ്യപ്പെട്ടു. 

ജില്ലാ ആശുപത്രി കോവിഡിനു മുൻപുള്ളതു പോലെ മറ്റു രോഗ ചികിത്സയ്ക്കായി തുടരണമെന്ന് ബിജെപി ആവശ്യപ്പെട്ടു. താലൂക് ആശുപത്രികളും സി എച് സികളും അവഗണിക്കപ്പെടുകയാണെന്നും ബിജെപി കുറ്റപ്പെടുത്തി. ഇടതു സർക്കാർ പുതിയ തസ്തികകൾ സൃഷ്ടിച്ചെന്ന ആരോഗ്യ മന്ത്രി കെ കെ ശൈലജയുടെ അവകാശവാദം തെറ്റാണ്. ജില്ലയിൽ സർക്കാർ ആശുപത്രികളിൽ അനുവദിക്കപ്പെട്ട തസ്തികകളിൽ പലതും ഒഴിഞ്ഞുകിടക്കുകയാണെന്നും ശ്രീകാന്ത് ആരോപിച്ചു.

ജില്ലയിലെ സർക്കാർ ആശുപത്രികളിലെ വെന്റിലേറ്ററുകളും, ഐ സി യു കളും പ്രവർത്തന രഹിതമാണ്. കോവിഡ് മരണവും വ്യാപനവും വർധിച്ചുവരുന്ന സാഹചര്യത്തിൽ ചികിത്സ രംഗത്ത് അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും ഡോക്ടർമാർ ഉൾപ്പടെയുള്ള  ജീവനക്കാരുടെ തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നതുമൂലം ആതുരരംഗം കടുത്ത വെല്ലുവിളിയാണ് നേരിടുന്നതെന്ന് ശ്രീകാന്ത് പറഞ്ഞു. 

ജില്ലയിലെ ആരോഗ്യരംഗം ഏറ്റുവും വലിയ പ്രതിസന്ധി നേരിടുകയാണ്. ഇടതുസർക്കാർ ജനങ്ങളുടെ ജീവൻ വെച്ച് പന്താടുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോവിഡ് പ്രതിരോധത്തിലെ വീഴ്‌ച മറച്ചുവെക്കാൻ പ്രതിപക്ഷത്തെ പഴിചാരി രക്ഷപ്പെടാനാണ് പിണറായി സർക്കാർ ശ്രമിക്കുന്നതെന്ന് ശ്രീകാന്ത് ആരോപിച്ചു.

ബി ജെ പി മണ്ഡലം പ്രസിഡണ്ട് കെ ടി പുരുഷോത്തമൻ അധ്യക്ഷത വഹിച്ചു. ബി ജെ പി ജില്ലാ ജനറൽ സെക്രട്ടറി എ വേലായുധൻ, ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വ. എ സദാനന്ദ റൈ, ജില്ലാ സെക്രട്ടറി മനുലാൽ മേലത്ത്, ജില്ല സെൽ കോഡിനേറ്റർ എൻ ബാബുരാജ്, കർഷക മോർച്ച ജില്ലാ ജനറൽ സെക്രട്ടറി ജയകുമാർ മാനടുക്കം, യുവമോർച്ച ജില്ലാ പ്രസിഡണ്ട് ധനഞ്ജയൻ മധുർ ബി ജെ പി ഉദുമ മണ്ഡലം ജനറൽ സെക്രട്ടറി രാധാകൃഷ്ണൻ നമ്പ്യാർ സ്വാഗതവും മണ്ഡലം ജനറൽ സെക്രട്ടറി രാജേഷ് കൈന്താർ നന്ദിയും പറഞ്ഞു. ബി ജെ പി നേതാക്കളായ സീ ചന്ദ്രൻ, ബി ജനാർദ്ദനൻ നായർ കുറ്റിക്കോൽ, അഡ്വ. ബി, രവീന്ദ്രൻ, സി കുഞ്ഞിക്കണ്ണൻ തമ്പാൻ, സദാശിവൻ മണിയങ്ങാനം, കെ കാർത്ത്യായനി, മഹേഷ് ഗോപാൽ, രഞ്ജിനി കെ ആർ, ഗംഗാധരൻ തച്ചങ്ങാട്, എ സിന്ധു, കെ ധർമ്മവതി, തുടങ്ങിയവർ നേതൃത്വം നൽകി.

Keywords: Kerala, News,  K Srikanth, BJP, Pinarayi, Government, Tata, COVID, Hospital,  Advocate K Srikanth blames Pinarayi government for not opening Tata COVID hospital 

Post a Comment