കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ഉച്ചസമയത് നഗരത്തിന്റെ വിശപ്പകറ്റുന്നതിനായി ട്രാഫിക് ജംക്ഷനിലെ ജമൈക്കൻ ചെറിമര ചോട്ടിൽ നന്മമര കൂട്ടായ്മ ഒത്തുചേരുന്നു.
നന്മമരം കാഞ്ഞങ്ങാടിന്റെ സംഘടനാ രൂപീകരണ യോഗം നഗരസഭാ ചെയർമാൻ വി വി രമേശൻ ഉദ്ഘാടനം ചെയ്തു.
സലാം കേരള പ്രസിഡണ്ടും മാധ്യമ പ്രവർത്തകൻ എൻ ഗംഗാധരൻ സെക്രട്ടറിയുമായ 13 അംഗ ഭരണസമിതിയെ യോഗം തെരഞ്ഞെടുത്തു.
നഗരസഭാ ചെയർമാൻ വി വി രമേശൻ, ഹൊസ്ദുർഗ് സബ് ഇൻസ്‌പെക്ടർ വിനോദ് കുമാർ, നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സന്തോഷ് കുശാൽ നഗർ, പ്രസ്സ് ഫോറം ഭാരവാഹികളായ ടി കെ നാരായണൻ, ഇ വി ജയകൃഷ്ണൻ, അജ്മൽ എന്നിവർ രക്ഷാധികാരികളായി സംഘടനയ്ക്ക് മാർഗനിർദേശങ്ങൾ നൽകും.
വിശപ്പ് രഹിത നഗരമായി കാഞ്ഞങ്ങാടിനെ മാറ്റുന്നതിനുള്ള പരിശ്രമങ്ങൾ നന്മമര കൂട്ടായ്മ്മ ഏറ്റെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ലോക്ക്ഡൗൺ കാലത്ത് ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ട് നേരിട്ട വിദ്യാർത്ഥികൾക്കായി ടെലിവിഷൻ സെറ്റുകളും സ്മാർട്ട് ഫോണുകളും സംഘടന കൈമാറിയിരുന്നു.
പൊള്ളലേറ്റ കുഞ്ഞിന്റെ അടിയന്തിര ചികിത്സയ്ക്ക് ആവശ്യമായ ഫണ്ട് കണ്ടെത്തുന്നതിനും നന്മമരം പ്രവർത്തകർ കൈകോർത്തു. പരിസ്ഥിതി, ജീവകാരുണ്യ പ്രവർത്തനങ്ങൾ ഉൾപ്പെടെ സംഘടന ഏറ്റെടുത്ത പ്രവർത്തനങ്ങൾ സമയ ബന്ധിതമായി പൂർത്തീകരിക്കുമെന്നു ഭാരവാഹികൾ പറഞ്ഞു. നഗരത്തിൽ ജനകീയ പങ്കാളിത്തത്തോടെ വൃക്ഷതൈകൾ വെച്ചുപിടിപ്പിക്കുന്ന പദ്ധതിയുടെ വിശദമായ പ്രൊജക്ട് അടുത്ത ദിവസം തന്നെ നഗരസഭയ്ക്ക് കൈമാറുമെന്ന് ഭാരവാഹികൾ പറഞ്ഞു.
സലാം കേരള (പ്രസിഡണ്ട്)
എൻ ഗംഗാധരൻ (സെക്രട്ടറി)
ഉണ്ണികൃഷ്ണൻ (ട്രഷറർ)
ബിബി ജോസ്, സി. പി. ശുഭ (വൈസ് പ്രസിഡണ്ടുമാർ)
ഹരി നോർത്ത് കോട്ടച്ചേരി, രാജൻ മാസ്റ്റർ ഇരിയ, രതീഷ് കുശാൽ നഗർ (ജോയിന്റ് സെക്രട്ടറിമാർ)
മൊയ്തു പടന്നക്കാട്, ഖാസിം, പ്രകാശൻ ഇൻസൈറ്റ്, ബഷീർ കൊവ്വൽപ്പള്ളി, വിനോദ് (എക്സികുട്ടീവ് അംഗങ്ങൾ).
Keywords: Kerala, News, Kanhangad, Community, Office Bearers, Greenery, Road, Tree, Nanmamaram community to restore greenery in Kanhangad city lost with KSTP road development
< !- START disable copy paste -->