Join Whatsapp Group. Join now!

എസ് എസ് എല്‍ സി, +2 പരീക്ഷയില്‍ ഫുള്‍ എ പ്ലസ് കിട്ടിയ വിദ്യാര്‍ത്ഥികളെ എസ് എസ് എഫ് അനുമോദിച്ചു

എസ് എസ് എല്‍ സി, +2 പരീക്ഷയില്‍ ഫുള്‍ എപ്ലസ് കിട്ടിയ വിദ്യാര്‍ത്ഥികളെ എസ് എസ് എഫ് കാസര്‍ഗോഡ് ജില്ല കമ്മറ്റി അനുമോദിച്ചു SSF Felicitated students who

കളനാട്: (my.kasargodvartha.com 31.08.2020) എസ് എസ് എല്‍ സി, +2 പരീക്ഷയില്‍ ഫുള്‍ എപ്ലസ് കിട്ടിയ വിദ്യാര്‍ത്ഥികളെ എസ് എസ് എഫ് കാസര്‍ഗോഡ് ജില്ല കമ്മറ്റി അനുമോദിച്ചു. വെഫി ആൻഡ്  ഹയർ സെക്കൻഡറി സമിതികളുടെ കീഴീലാണ് വിദ്യാര്‍ത്ഥികള്‍ക്ക് അനുമോദനം ഏര്‍പ്പെടുത്തിയത്.  


പ്രാഥമിക ഘട്ടത്തില്‍ ധനുഷ് ചന്ദ്രഗിരി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, നവനീത് കൃഷ്ണ ചെമ്മനാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍,  സനത് ഭാസ്‌കരന്‍ ഗവണ്‍മെന്റ് ചെമ്മനാട്  ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, അഹ്നാസ് മക്കോട് എന്നീ വിദ്യാര്‍ത്ഥിനികളെ അനുമോദിച്ചു. പുതിയ കാല സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും വെഫി ആൻഡ്  ഹയര്‍ സെക്കന്‍ഡറി സമിതികളുടെ കീഴീലായി സജ്ജീകരിച്ചിട്ടുണ്ട്.

പരിപാടിയില്‍ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം സഅദ് മേല്‍പറമ്പ്, ഡിവിഷന്‍ സെക്രട്ടറിമാരായ അബ്ദുല്‍ ജബ്ബാര്‍ ബിലാല്‍, ആഷിഖ്  ഹദ്ദാദ് എന്നിവര്‍ പങ്കെടുത്തു.

 


Keywords: News, Kerala, Kasaragod, SSF, Felicitated, SSF Felicitated students who get Full A Plus in SSLC, +2
 

Post a Comment