Join Whatsapp Group. Join now!

നാടക പ്രവര്‍ത്തകന്‍ റഫീഖ് മണിയങ്ങാനത്തെ ആദരിച്ചു

റഫീഖ് മണിയങ്ങാനത്തിനെ മലബാര്‍ കലാ സാംസ്‌കാരിക വേദി ജില്ലാ കമ്മറ്റി ആദരിച്ചു rafeek felicitated
കാസര്‍കോട്: (my.kasargodvartha.com 02.08.2020) മഹാമാരി ലോകത്താകമാനം വ്യാപിക്കുന്ന വേളയില്‍ മലബാര്‍ കലാ സാംസ്‌കാരിക വേദി യുടെ ബാനറില്‍ ആദ്യഘട്ടത്തില്‍ തന്നെ ദൃശ്യാവിഷ്‌കാരത്തിലൂടെ സമൂഹത്തെ ബോധവല്‍ക്കരണം നടത്തിക്കൊണ്ട് ജനശ്രദ്ദ നേടിയ മലബാര്‍ കലാസാംസ്‌കാരികവേദി ജില്ലാ പ്രസിഡണ്ടും പൊതു പ്രവര്‍ത്തകനുമായ റഫീഖ് മണിയങ്ങാനത്തിനെ മലബാര്‍ കലാ സാംസ്‌കാരിക വേദി ജില്ലാ കമ്മറ്റി ആദരിച്ചു.



ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് ഫാറൂഖ് കാസ്മി ഉപഹാരം നല്‍കി. മലബാര്‍ കലാ സാംസ്‌കാരിക വേദി ജില്ല ജനറല്‍ സെക്രട്ടറി എ.എം അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അസീസ് ട്രന്റ് സ്വാഗതം പറഞ്ഞു. ജില്ലാ ട്രഷറര്‍ നാസര്‍ മുനമ്പം, നാസര്‍ മാന്യ, ഇസ്മാഈല്‍ കൊറക്കോട്, സുരേഷ് പനയാല്‍, ഹനീഫ് കടപ്പുറം, അമീര്‍ പോപ്പി, കഫീല്‍ തളങ്കര എന്നിവര്‍ സംസാരിച്ചു.

Keywords: Kerala, News, Rafeek, Kasaragod, Rafeek felicitated

Post a Comment