Join Whatsapp Group. Join now!

പൂച്ചക്കാട് മേഖലാ കോൺഗ്രസ്സ് കമ്മിറ്റി പുസ്ക്കാരവും ഓണക്കിറ്റും വിതരണം ചെയ്തു

വാർഡ് കോൺഗ്രസ്സ് പ്രസിഡണ്ട് പി കെ പവിത്രൻ അധ്യക്ഷത വഹിച്ചു. പുരസ്ക്കാര വിതരണം ഡി സി സി നിർവ്വാഹക സമിതി അംഗം സത്യൻ പൂച്ചക്കാടും, ഓണക്കിറ്റ് ഉദുമ ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സെക്രട്ടറി സുകുമാരൻ പൂച്ചക്കാടും നിർവ്വഹിച്ചു Poochakadu Regional Congress Committee distributed Awards and Onam kit
പൂച്ചക്കാട്: (www.kasargodvartha.com 29.08.2020) ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ഉത്സവമായ ഓണാഘോഷത്തിന്റെ ഭാഗമായി കോവിഡ് മഹാമാരിയുടെ കാലത്ത് പൂച്ചക്കാട് മേഖലാ കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 150 കുടുംബങ്ങൾക്ക് പാലടപ്രഥമൻ അടക്കമുള്ള ഓണക്കിറ്റും, 2019-20 വർഷത്തെ എസ് എസ് എൽ സി വിജയികൾക്കുള്ള പുരസ്ക്കാര വിതരണവും ചെയ്തു. മൂന്നാം തവണയാണ് ഈ കോവിഡ് കാലത്ത് കിറ്റ് വിതരണം ചെയ്യുന്നത്.

വാർഡ് കോൺഗ്രസ്സ് പ്രസിഡണ്ട് പി കെ പവിത്രൻ അധ്യക്ഷത വഹിച്ചു. പുരസ്ക്കാര വിതരണം ഡി സി സി നിർവ്വാഹക സമിതി അംഗം സത്യൻ പൂച്ചക്കാടും, ഓണക്കിറ്റ് ഉദുമ ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സെക്രട്ടറി സുകുമാരൻ പൂച്ചക്കാടും നിർവ്വഹിച്ചു.


പ്രവാസി കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് സി എച്ച് രാഘവൻ, മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി അംഗം കെ എസ് മുഹാജിർ, സി എച്ച് രവീന്ദ്രൻ, മുരളി മീത്തൽ, ശറഫുദ്ധീൻ, ഗംഗാധരൻ മൊട്ടംചിറ, രതീഷ് തൊട്ടി, വിജയൻ മൊട്ടംചിറ, ദാമോദരൻ ടൈലർ, ഗോപാലൻ മൊട്ടംചിറ, ഗോപാലൻ മാക്കംവീട് എന്നിവർ നേതൃത്വം നൽകി.


Keywords: Kerala, News, Poochakkad, Congress, Poochakadu Regional Congress Committee distributed Awards and Onam kit

Post a Comment