Join Whatsapp Group. Join now!

കുമ്പള മീപ്പിരി സെന്ററിലെ ഓണ വിപണന മേള ഉദ്ഘാടനം ചെയ്തു

Onam Marketing Fair inaugurated at Kumbala Meepiri Center #കേരളവാർത്തകൾ #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത്തകൾ
കുമ്പള: (my.kasargodvartha.com 28.08.2020) കുമ്പള മീപ്പിരി സെന്റർ തുടങ്ങിയ ഓണ വിപണന മേള ഉദ്ഘാടനം രാജ്മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്തു. ഓണം പ്രമാണിച്ച് കുമ്പള മീപ്പിരി സെന്ററിൽ മീപ്പിരി വ്യാപാരി കൂട്ടായ്മയുടെ നേതൃത്വത്തിലാണ് സെപ്റ്റംബർ 27 മുതൽ 10 ദിവസം നീണ്ടുനിൽക്കുന്ന വമ്പിച്ച വിപണന മേളയ്ക്ക് തുടക്കം കുറിച്ചത്.
Onam Marketing Fair inaugurated at  Kumbala Meepiri Center

ചടങ്ങിൽ കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ ആർ പുണ്ഡരീകാക്ഷ മുഖ്യാതിഥിയായി. വ്യാപാരി വ്യവസായി കുമ്പള യൂണിറ്റ് പ്രസിഡണ്ട് വിക്രം പൈ, ജനറൽ സെക്രട്ടറി സത്താർ ആരിക്കാടി, ട്രഷറർ അൻവർ സിറ്റി, അഡ്വ ഉദയകുമാർ, നാസർ മൊഗ്രാൽ, ഹമീദ് കാവിൽ, മുഹമ്മദ് സ്മാർട്ട്‌, മീപ്പിരി വ്യാപാരി കൂട്ടായ്മ പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു. എം പി ക്കും, പഞ്ചായത്ത് പ്രസിഡണ്ടിനും കൂട്ടായ്മയുടെ ഉപഹാരം സമർപ്പിച്ചു.

Keywords: Kerala, News, Kasaragod, Kumbala, Meepiri, Center, Onam Market, Inaugurated, Rajmohan Unnithan, Onam, Onam Marketing Fair inaugurated at  Kumbala Meepiri Center.

Post a Comment