Join Whatsapp Group. Join now!

മിൽകേർസ് ഡയറി പ്രൊഡക്ട്സ് സാമൂഹിക മാധ്യമത്തിൽ നടത്തിയ ഓണാഘോഷ മത്സര വിജയിക്ക് 10000 രൂപ സമ്മാന വിതരണം നടത്തി

സാമൂഹിക മാധ്യമത്തിൽ നടത്തിയ മത്സര വിജയിക്കുള്ള സമ്മാനമായ 10000 രൂപ കൈമാറി Milker's Dairy Products distributes Rs 10,000 to the winner of the Onam
കാസർകോട്: (www.kasargodvartha.com 29.08.2020) പ്രമുഖ പാൽ ഉല്പന്ന ഉദ്പാദന വിതരണ ശൃംഖലയായ മിൽകേർസ് ഓണാഘോഷത്തോടനുബന്ധിച്ച് സാമൂഹിക മാധ്യമത്തിൽ നടത്തിയ മത്സര വിജയിക്കുള്ള സമ്മാനമായ 10000 രൂപ കൈമാറി. കാസർകോട് പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ പ്രസ് ക്ലബ് പ്രസിഡണ്ട് മുഹമ്മദ് ഹാശിം പത്തായിരം രൂപയുടെ ചെക്ക് മത്സര വിജയി ഫൈസൽ കണ്ണോത്തിന് വേണ്ടി ബന്ധു ശെരീഫിന് കൈമാറി. 





ഫൈസൽ ദുബൈയിൽ നിന്നാണ് മത്സരത്തിൽ പങ്കെടുത്തത്. മിൽകേർസിൻ്റെ മാതൃ സ്ഥാപനമായ ഇൻ കാൽ വെഞ്ചേർസ് ഡയറക്ടർ ഇസ്സുദ്ദീൻ തോട്ടത്തിൽ, കാസർകോട് ഡിസ്ടി ബൂട്ടർ അനിൽ പാവങ്ങാട് സംബന്ധിച്ചു. ദുബൈയിലെ ദുബൈ വാർത്തയുമായി സഹകരിച്ചാണ് മത്സരം സംഘടിപ്പിച്ചത്. കൊച്ചിയും ദുബൈയും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇൻ കാൽ ഗ്രൂപ് ജീവകാരുണ്യമേഖലയിൽ സജീവ സാന്നിധ്യമാണ്.


Keywords: News, Kerala, Milkers Diary, Onam Celebration, Social Media, Milker's Dairy Products distributes Rs 10,000 to the winner of the Onam celebration competition on social media
   

Post a Comment